Reading Day:സംസ്ഥാനത്ത് വായനാദിനം വിപുലമായ് ആചരിച്ചു

(Reading Day)വായനാദിനം സംസ്ഥാന തലത്തില്‍ വിപുലമായ് ആചരിച്ചു. തിരുവനന്തപുരം ശിക്ഷക്ക് സദനില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി(V Siavankutty) നിര്‍വഹിച്ചു. കെ എന്‍ പണിക്കര്‍ ഫൗണ്ടേഷന്റ ആഭിമുഖ്യത്തിലും വായനാ ദിനാഘോഷം സംഘടിപ്പിച്ചു. സമൂഹത്തിന് ശരിയായ ദിശാബോധം നല്‍കുന്ന വായന തിരഞ്ഞെടുക്കണമെന്ന് വായനാ ദിനാചരണങ്ങള്‍ക്ക് തുടക്കം കുറിച്ച കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി (Antony Raju)ആന്റണി രാജു അധ്യക്ഷത വഹിച്ചു. എകെജി ഹാളില്‍ നടന്ന പി.എന്‍ പണിക്കര്‍ അനുസ്മരണ വായനാ മാസചരണവും വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വായനാ ദിനാഘോഷങ്ങളില്‍ പങ്കാളികളാവാന്‍ തലസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു. മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, എം വിജയകുമാര്‍ , കവി മധുസൂധനന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News