ടി-20 പരമ്പര ലക്ഷ്യമിട്ട് (South Africa)ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (India)ഇന്ത്യ ഇന്നിറങ്ങും. ഇരുടീമും പരമ്പരയില്‍ 2-2 എന്ന നിലയിലാണ്. അവസാന ടി20 ക്ക് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ പരമ്പര വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നില്ല. ബംഗളൂരുവില്‍ രാത്രി ഏഴിനാണ് മത്സരം നടക്കുക.
ആദ്യ നടന്ന രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ശേഷം, പിന്നീടുള്ള രണ്ട് കളികളിലും ശക്തമായി തിരിച്ചടിച്ചാണ് ആതിഥേയരായ ഇന്ത്യയുടെ വരവ്. ടോസ് ഇന്നത്തെ മത്സരത്തില്‍ നിര്‍ണായകമാണ്. ടോസ് നേടുന്നവര്‍ ആദ്യം ബൗള്‍ചെയ്യാനാകും തീരുമാനിക്കുക. ഇന്ത്യന്‍ ടീം പൂര്‍ണസജ്ജമാണ്. വിക്കറ്റ് വീഴ്ത്തുന്നതില്‍ ബൗളര്‍മാര്‍ മത്സരിക്കുന്നതും ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ ഫോമും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മികവ് തുടരനാവാത്തതും സീനിയര്‍ താരങ്ങളുടെ പരുക്കുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.