Exam: പത്താം ക്ലാസ് പരീക്ഷ അച്ഛനും മകനും ഒന്നിച്ചെഴുതി; അച്ഛൻ ജയിച്ചു; മകന് പരാജയം

അച്ഛനും മകനും പത്താം ക്ലാസ് പരീക്ഷ(exam) ഒന്നിച്ചെഴുതിയ വാര്‍ത്ത നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ പരീക്ഷയുടെ ഫലം വന്നതാണ് പുതിയ വാർത്ത. മഹാരാഷ്ട്ര(maharashtra) ബോര്‍ഡ് എക്സാം ഫലം വന്നപ്പോള്‍ മകൻ പരാജയപ്പെട്ടു. എന്നാല്‍ പിതാവ് പരീക്ഷ വിജയിച്ചു.

മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ നടത്തുന്ന വാർഷിക പത്താം ക്ലാസ് പരീക്ഷകളുടെ ഫലം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.

ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് കുടുംബം പുലർത്താൻ ജോലി ചെയ്യേണ്ടിവന്നയാളാണ് ഭാസ്‌കർ വാഗ്‌മരെ. എന്നാല്‍ തുടര്‍ന്ന് പഠിക്കാന്‍ അദ്ദേഹത്തിന് എന്നും ആഗ്രഹം ഉണ്ടായിരുന്നു. അതിന്‍റെ ഫലമായി 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മകനോടൊപ്പം ഈ വർഷം പരീക്ഷയെഴുതി.

കൂടുതൽ പഠിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, പക്ഷേ കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം അതിന് സാധിച്ചില്ല, പൂനെ നഗരത്തിലെ ബാബാസാഹെബ് അംബേദ്കർ ഡയസ് പ്ലോട്ടിലെ താമസക്കാരനായ വാഗ്മരെ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News