‘കര്‍മ്മം കൊണ്ട് ജ്വലിച്ചു നില്‍ക്കുന്ന സുരക്ഷിതത്വമാണ് അച്ഛന്‍’; വൈറലായി ചിത്രങ്ങള്‍

ഫാദേഴ്‌സ് ഡേയുടെ മാഹാത്മ്യത്തെ വിളിച്ചോതുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ അരുണ്‍ രാജ് ആര്‍ നായരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഹൃദയം തൊടുന്ന വരികള്‍ക്കൊപ്പമാണ് അരുണ്‍ രാജ് ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കുറിപ്പ്

ജന്മം നല്‍കിയ ഉദരത്തിന്റെ മഹത്വത്തോടൊപ്പം കര്‍മ്മം കൊണ്ട് ജ്വലിച്ചു നില്‍ക്കുന്ന സുരക്ഷിതത്വമാണ് അച്ഛന്‍..
ആ കണ്ണുകളില്‍
പ്രകടനമാകാത്തൊരു കടലുണ്ട്, സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ, സാന്ത്വനത്തിന്റെ, പരിരക്ഷയുടെ ഒരു മഹാസമുദ്രം ആ കണ്ണുകളില്‍ നിശബ്ദമായ് ആര്‍ത്തിരമ്പുന്നുണ്ട്..
ഒരിക്കലും ആ കണ്ണുകള്‍ ഈറനണിഞ്ഞു കണ്ടിട്ടില്ല.. പക്ഷെ ഉള്ളില്‍ ഒരഗ്‌നികുണ്ഡം എരിഞ്ഞടങ്ങുന്ന വേദനയിലും ആ ചുണ്ടുകള്‍ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു…
അച്ഛന്‍.. ഇനിയും വായിച്ചു തീരാത്ത മഹാകാവ്യം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here