Agnipath: അഗ്നിപഥ്; ദില്ലി പൊലീസിന്റെ മര്‍ദ്ദനമേറ്റ കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ ജിയോ ബേബി

അഗ്നിപഥ്(Agnipath) പ്രതിഷേധത്തിനിടെ ദില്ലി പൊലീസിന്റെ(Delhi police) മര്‍ദ്ദനമേറ്റ കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ ജിയോ ബേബി(Jeo Baby). ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജിയോ ബേബി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അഗ്നിപഥിനെതിരായി DYFI-SFI പ്രവര്‍ത്തകര്‍ സംയുക്തമായും സമാധാനപരമായും നടത്തിയ മാര്‍ച്ച് പൊലീസ് കലാപ സമാനമാക്കുകയായിരുന്നു.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനെ(AA RAHIM) റോഡിലിട്ട് വലിച്ചിഴക്കുകയും ചെയ്തു. പാര്‍ലമെന്റ് അംഗമാണെന്ന് പറഞ്ഞിട്ടും പൊലീസ് അക്രമം അവസാനിപ്പിച്ചില്ല.തുടര്‍ന്ന് എംപിയെ അറസ്റ്റ് ചെയ്തു. ജന്ദര്‍ മന്ദറില്‍ നിന്നും പാര്‍ലമെന്റിലേയ്ക്ക് സമാധാനപരമായി നടന്ന മാര്‍ച്ചാണ് പൊലീസ് തടഞ്ഞ് പ്രവര്‍ത്തകരെ മര്‍ദിച്ചത്.

ഐഷെ ഘോഷ്, മയൂഖ് വിശ്വാസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വസ്ത്രമടക്കം വലിച്ചു കീറിയാണ് പൊലീസ് വാഹനത്തിലേയ്ക്ക് തള്ളിയത്. മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ പ്രവര്‍ത്തകരെ തടയുകയായിരുന്നു.

എഎ റഹീം , മയൂഖ് വിശ്വാസ്, ഐഷെ ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും പൊലീസ് കയ്യേറ്റമുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News