Ragi Vada: ഹോ ! നാവില്‍ രുചിയൂറും റാഗി വട

വൈകുന്നേരം ക‍ഴിക്കാന്‍ നാവില്‍ രുചിയൂറുന്ന നല്ല കിടിലന്‍ റാഗി വട തയാറാക്കിയാലോ ?

ചേരുവകൾ

  • റാഗിപ്പൊടി – 2 കപ്പ്‌

  • കടുക് – 1/2 ടീസ്പൂൺ

  • കടലപരിപ്പ് – 1 ടീസ്പൂൺ

  • ഇഞ്ചി – 1 ടീസ്പൂൺ

  • പച്ചമുളക് – 3

  • കറിവേപ്പില – കുറച്ച്

  • സവാള – 1

  • പുളിവെള്ളം

  • വെളിച്ചെണ്ണ

  • ഉപ്പ്‌ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടായാൽ കടുക് ഇടുക.

  • കടലപരിപ്പ് ചേർക്കുക.

  • കടുക് പൊട്ടിയാൽ  ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില എല്ലാം ചേർത്ത് ഒന്നു വാട്ടിയതിനു ശേഷം റാഗി പൊടിയിൽ ചേർത്ത് ആവശ്യത്തിന് ഉപ്പും കുറച്ചു പുളിവെള്ളവും ചേർത്ത്   ഇളം ചൂടുവെള്ളത്തിൽ ചപ്പാത്തിക്കു കുഴക്കുന്നത് പോലെ കുഴച്ച് ചെറിയ ഉരുളകൾ എടുത്ത് പരത്തി ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക.

    കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News