അഗ്‌നിവീറുകള്‍ക്കെതിരെ(Agniveer) വിവാദ പരാമര്‍ശവുമായി ബിജെപി(BJP) നേതാക്കള്‍. അഗ്‌നിവീറിന് ബിജെപി ഓഫീസിന്റെ സെക്യൂരിറ്റി അക്കാന്‍ പരിഗണന നല്‍കുമെന്ന് ബിജെപി നേതാവ്. ബിജെപി നാഷണല്‍ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ജിയ ആണ് വിവാദപരാമര്‍ശം നടത്തിയത്.
അഗ്‌നിപഥ് അനിവാര്യമായ പരിഷ്‌കരണം; ന്യായീകരിച്ച് സൈന്യം
അഗ്‌നിപഥ്(agnipath അനിവാര്യമായ പരിഷ്‌കരണമെന്ന ന്യായീകരണവുമായി സൈന്യം. 1989 മുതല്‍ പരിഗണനയില്‍ ഉള്ളതാണ് പദ്ധതിയെന്നും സേനയില്‍ യുവത്വം കൊണ്ടുവരാനാണിതെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു.
സേനയുടെ ശരാശരി പ്രായം 30 എന്നത് 26 ആക്കുകയാണ് ലക്ഷ്യമെന്നുംമേധാവികള്‍ പറയുന്നു.സൈനിക പരിഷ്‌കാരത്തിന്റെ ഭാഗമായി 33 വര്‍ഷമായി പദ്ധതി ചര്‍ച്ചയിലുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ സൈനിക കാര്യ വകുപ്പ് അഡീ.സെക്രട്ടറി ലഫ്.ജനറല്‍ അനില്‍ പുരി പറഞ്ഞു.
ജൂണ്‍ 14 ന് പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി പ്രകാരം സേനയിലെത്തുന്ന അഗ്നിവീരര്‍ക്ക് കാന്റീന്‍ ഇളവുകള്‍ ലഭിക്കുമെന്നും ഒരു കോടി രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 17,600 സൈനികര്‍ ഓരോ വര്‍ഷവും വിരമിക്കുന്നുണ്ടെന്നും വിരമിക്കുന്നവര്‍ എന്ത് ചെയ്യുന്നതായി ആരും ചോദിക്കാറില്ലെന്നും അനില്‍ പുരി ചൂണ്ടിക്കാട്ടി.
വരും വര്‍ഷങ്ങളില്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ആദ്യഘട്ടത്തില്‍ മാത്രമാണ് 46,000 പേരെ എടുക്കുന്നതെന്നും പടിപടിയായി എണ്ണം വര്‍ധിപ്പിച്ചു 1.25 ലക്ഷം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിപഥ് നടപടികള്‍ ജൂണ്‍ 24 ന് ആരംഭിക്കുമെന്ന് എയര്‍ഫോഴ്സ് വക്താവ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.