നമുക്കിടയില്‍ പലര്‍ക്കുമുള്ള ഒരു പരാതിയാണ് കൊതുകുകള്‍ നമ്മളെ മാത്രം കടിക്കുന്നത്. പലപ്പോഴും നമ്മള്‍ അതിനെ കുറിച്ച് ചിന്തിക്കാറുമുണ്ട്. എന്നാല്‍ അതിന്‍റെ കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ?
നിങ്ങളുടെ രക്തഗ്രൂപ്പ് ‘ഒ’ ആണെങ്കില്‍ കൊതുകുകള്‍ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത ‘എ’, ‘എബി’ അല്ലെങ്കില്‍ ‘ബി’ ഗ്രൂപ്പില്‍ ഉള്ളവരെക്കാള്‍ അധികമായിരിക്കും. രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന ഒരു രാസ സ്രവമായിരിക്കാം ഇതിനു കാരണമാകുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇരുണ്ട വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കില്‍, കൊതുകുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. കൊതുകുകള്‍ക്ക് നിങ്ങളെ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇരുണ്ടവസ്ത്രങ്ങള്‍ സഹായിക്കും.
കാഴ്ച കഴിഞ്ഞാല്‍ പിന്നെ ഗന്ധമായിരിക്കും കൊതുകുകള്‍ നിങ്ങളെ ലക്ഷ്യമിടുന്നതിനുള്ള കാരണം. നിശ്വാസത്തിലൂടെ പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് കൊതുകുകള്‍ ആകര്‍ഷിക്കപ്പെടാനുള്ള ഒരു ഘടകമാണ്.
ചര്‍മ്മത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ പുറപ്പെടുവിപ്പിക്കുന്ന ഗന്ധം കൊതുകുകളെ ആകര്‍ഷിച്ചേക്കാമെന്ന് നെതര്‍ലാന്‍ഡില്‍ നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചര്‍മ്മത്തിലെ ബാക്ടീരിയകളും കൊതുകുകള്‍ ആകര്‍ഷിക്കപ്പെടുന്നതും തമ്മില്‍ ബന്ധമുള്ളതായി പഠനങ്ങള്‍ പറയുന്നുണ്ട്.
മലേറിയ അണുക്കളുടെ വാഹകരായ കൊതുകുകള്‍ ആകര്‍ഷിക്കപ്പെടുന്നതിനുള്ള അപകടസാധ്യത ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഇരട്ടിയായിരിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ഗര്‍ഭാവസ്ഥയില്‍, മെറ്റാബോളിക് നിരക്ക് കൂടുന്നത് മൂലം സ്വതന്ത്രമാക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിനൊപ്പം ശരീരത്തിന്റെ ചൂട് അല്പം കൂടുകയും ചെയ്യുന്നത് കൊതുകുകളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.