ഗ്രീന്‍ ടീയുടെ സവിശേഷതകള്‍ ലോകം മുഴുവന്‍ പറഞ്ഞുകേള്‍ക്കുന്നതാണ്. ആരോഗ്യത്തൊടൊപ്പം സൗന്ദര്യം സംരക്ഷിക്കാനും അത്യുത്തമമാണ് ഗ്രീന്‍ ടീ. ചില സവിശേഷതകള്‍…
അകാല വാര്‍ധക്യം തടയും
ഗ്രീന്‍ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റെക്കിന്‍ എന്ന രാസവസ്തുവാണ് ശരീരത്തിന്റെ അകാലവാര്‍ധക്യം തടയുന്നത്. ഈ രാസവസ്തു കോശങ്ങള്‍ നശിക്കുന്നത് തടയുകയാണ് ചെയ്യുന്നത്.
ദന്തസംരക്ഷണം
ഫ്‌ളൂറൈഡിന്റെ അക്ഷയഖനിയാണ് ഗ്രീന്‍ ടീ. ദന്തങ്ങളുടെയും ക്യാവിറ്റിയുടെയും സംരക്ഷണത്തിനും ബാക്ടീരിയ ആക്രമണത്തെ ചെറുക്കാനും കഴിയുന്നതാണ് ഫ്‌ളൂറൈഡ്. ഇതുവഴി പല്ലുകള്‍ക്കു കേടുണ്ടാകുന്നതും വായ്‌നാറ്റം തയാനും സാധിക്കും.
ചര്‍മസംരക്ഷണം
ചര്‍മത്തെബാധിക്കുന്ന അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ക്കു നല്ലൊരു പ്രതിവിധിയാണ് ഗ്രീന്‍ടീ. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലടിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ ഗ്രീന്‍ ടീക്കു കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഗ്രീന്‍ ടീ സ്ഥിരമായി കഴിക്കുന്നവരുടെ ചര്‍മത്തിന് ചുളിവുകള്‍ വേഗം വീഴില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
തൂക്കം കുറയ്ക്കാന്‍ സഹായിക്കും
സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കുടവയര്‍ കുറയാനും ഗ്രീന്‍ ടീ നല്ലൊരു മാര്‍ഗമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.