Oats : രാത്രിയില്‍ കിടിലന്‍ ഓട്സ് ഉപ്പുമാവ് ആയാലോ ?

ആരോഗ്യത്തിന് എറ്റവും ഉത്തമമായ ഒരു ഭക്ഷണമാണ് ഓട്സ്. ഏത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒരു ഭക്ഷണമെന്നതു തന്നെ ഇതിന് കാരണം.  ഉണ്ടാക്കാന്‍ എളുപ്പമുള്ള ഒരു വിഭവമാണ് ഓട്‌സ് ഉപ്പുമാവ്.

ആവശ്യമായ സാധനങ്ങള്‍

ഓട്സ്: 100 ഗ്രാം

ഉഴുന്നുപരിപ്പ്-അര ടേബിള് സ്പൂണ്‍

കടലപ്പരിപ്പ്-അര ടേബിള്‍ സ്പൂണ്‍

കടുക്-1 ടീസ്പൂണ്‍

ജീരകം-അര ടീസ്പൂണ്‍

ചുവന്ന മുളക്-2

കറിവേപ്പില

ഉപ്പ്

വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ടു പൊട്ടിക്കുക. ജീരകവും ഇടുക. ഇതിനു പുറകെ മുളകും ഉഴുന്ന്,കടലപ്പരിപ്പും ഇടണം. കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ ഇളക്കുക.

ഈ കൂട്ട് മൂത്തു കഴിഞ്ഞാല്‍ ഇതിലേക്ക് അരക്കപ്പ് വെള്ളമൊഴിക്കുക. ഉപ്പും ചേര്‍ക്കണം. ഇത് നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ ഇതിലേക്ക് ഓട്‌സ് ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങിവയ്ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News