Ganguly: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര മുതല്‍ ലോകകപ്പ് ടീമില്‍ പരിഗണിക്കുന്നവരെ കളിപ്പിക്കും: ഗാംഗുലി

ഇംഗ്ലണ്ടിനെതിരെ(England) അടുത്ത മാസം നടക്കുന്ന ടി-20(T-20) പരമ്പര മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കുക ലോകകപ്പ് ടീമില്‍ പരിഗണിക്കുന്നവരെയാവുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി(Sourav Ganguly). അതാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ശ്രമമെന്നും ഗാംഗുലി പറഞ്ഞു. ജൂലായ് ഏഴിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 പരമ്പര ആരംഭിക്കുക.

ഉടന്‍ തന്നെ സെറ്റായ ഒരു സംഘത്തെ കളിപ്പിക്കാന്‍ അദ്ദേഹം ആലോചിക്കുന്നുണ്ട്. മിക്കവാറും, വരുന്ന ഇംഗ്ലണ്ട് പര്യടനം മുതലാവും ഇത് ആരംഭിക്കുക. ഒക്ടോബറില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ കളിക്കുന്ന താരങ്ങളാവും പിന്നീട് ടീമില്‍ കളിക്കുകയെന്നും ഗാംഗുലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുകയാണ്. പരമ്പരയില്‍ ഇരുടീമും 2-2 എന്ന നിലയിലാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അവസാന ടി-20 ക്ക് ഇറങ്ങുമ്പോള്‍ പരമ്പര വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നില്ല. ബംഗളൂരുവില്‍ രാത്രി ഏഴിനാണ് മത്സരം.

ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ശേഷം, പിന്നീടുള്ള രണ്ട് കളികളിലും ശക്തമായി തിരിച്ചടിച്ചാണ് ആതിഥേയരായ ഇന്ത്യയുടെ വരവ്. ഇന്നത്തെ മത്സരത്തില്‍ ടോസ് നിര്‍ണായകമാണ്. ടോസ് നേടുന്നവര്‍ ആദ്യം ബൗള്‍ചെയ്യാനാകും തീരുമാനിക്കുക.മധ്യനിരയില്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും വേണ്ട രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കാത്തത് ഒഴിച്ചാല്‍ ഇന്ത്യന്‍ ടീം പൂര്‍ണസജ്ജമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here