Agnipath: അഗ്‌നിപഥ്; ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനെതിരെ നുണപ്രചാരണവുമായി ആര്‍എസ്എസ് മുഖപത്രം

അഗ്‌നിപഥിനെതിരായ(Agnipath) ഡിവൈഎഫ്‌ഐ(DYFI) പ്രതിഷേധത്തിനെതിരെ നുണപ്രചാരണവുമായി ആര്‍എസ്എസ്(RSS) മുഖപത്രം. എ എ റഹീം(A A Rahim) എംപിക്കും കൈരളി ടിവി റിപ്പോര്‍ട്ടര്‍ അശ്വിനും നേരെ അധിക്ഷേപകരമായ തലക്കെട്ട് നിരത്തിയിരിക്കുകയാണ് ജന്മഭൂമി.

അഗ്‌നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപകപ്രതിഷേധങ്ങളില്‍ നാണംകെട്ടിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ നാണക്കേടിനെ നുണവാര്‍ത്തകള്‍ നിറച്ച സ്വന്തം മുഖപത്രം കൊണ്ട് മറച്ചുപിടിക്കാനാണ് ആര്‍എസ്എസ് ഉദ്ദേശം. ഇന്ന് ദില്ലിയില്‍ നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ചിന് നേരെയും ഇതേ നുണപ്രചാരണം തന്നെയാണ് ജന്മഭൂമി നടത്തുന്നത്. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ അടക്കം പത്ത് പേര്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ സമരത്തെ പൊലീസ് അടിച്ചോടിച്ചുവെന്നും പൊലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കൈരളി ടിവി റിപ്പോര്‍ട്ടര്‍ അശ്വിന്‍ തല്ല് കൊണ്ട് ഓടിയെന്നുമാണ് ജന്മഭൂമിയുടെ നുണനിര്‍മിതി.

പ്രതിഷേധം തത്സമയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു അശ്വിന്‍. പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ഥിനിയെ പുരുഷ പോലീസ് ബൂട്ടിട്ട് ചവിട്ടുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് ദില്ലി പൊലീസ് അശ്വിനെ മര്‍ദ്ദിച്ചത്. സമരമടിച്ചമര്‍ത്താന്‍ ശ്രമിച്ച പൊലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രവര്‍ത്തകരെ റിമാന്റ് ചെയ്യാനും നീക്കമുണ്ടായി. ഇതാണ് നടന്ന കാര്യം. തത്സമയം വാര്‍ത്ത കണ്ടവര്‍ക്ക് ഇത് ബോധ്യപ്പെട്ടതുമാണ്. എന്നാല്‍ വിഷം പുരട്ടി പുതിയ വ്യാഖ്യാനമായി അവതരിപ്പിക്കുകയാണ് സംഘപരിവാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News