Agnipath: മാധ്യമ പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ച സംഭവം : നടപടി ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍

അഗ്‌നിപഥ്(Agnipath) പദ്ധതിക്കെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ അശ്വിന്‍ കെ പി യെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ലിയു ജെ )(KUWJ) ഡല്‍ഹി ഘടകം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് പരാതി നല്‍കി. അകാരണമായിട്ടാണ് മര്‍ദ്ദിക്കുന്നത് എന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.

സ്വാതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിനും ജനാധിപത്യത്തിനും എതിരായ അതിക്രമമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ , ഐടി , എം ഐ ബി പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ശശി തരൂര്‍ എംപി ,സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കും പരാതിയുടെ കോപ്പി നല്‍കി.

അശ്വിനെ മുഖത്തടിച്ച ശേഷം വളഞ്ഞിട്ട് ആക്രമിച്ച ഡല്‍ഹി പോലീസ് നടപടിയില്‍ കെ.യു. ഡബ്ലിയു ജെ ഡല്‍ഹി ഘടകം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here