Agnipath: അഗ്നിപഥ്; വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ചു

വാട്‌സ്ആപ് ഗ്രൂപ്പുകള്‍ നിരോധിച്ചു. അഗ്നിപഥുമായി(Agnipath) ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന പേരിലാണ് നടപടി. 35 വാട്‌സ്ആപ് ഗ്രൂപ്പുകള്‍(WhatsApp) ആണ് നിരോധിച്ചത്.

Agnipath: അഗ്നിപഥുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം

അഗ്നിപഥുമായി(Agnipath) മുന്നോട്ട് തന്നെയെന്ന് കേന്ദ്രം. വര്‍ഷങ്ങള്‍ കാത്തിരുന്ന പരിഷ്‌ക്കരണമെന്നും സൈന്യത്തിന്റെ വിശദീകരണം. സേനാ വിഭാഗങ്ങളെ റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ചു. വ്യോമസേനയില്‍ 24നും, നാവിക സേനയില്‍ 25നും നടപടികള്‍ ആരംഭിക്കും. നാവിക സേനയില്‍ വനിതകള്‍ക്കും അവസരം. അക്രമസഭവങ്ങളുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്ക് റിക്രൂട്ട്മെന്റ് നല്‍കില്ലെന്നും സൈന്യത്തിന്റെ മുന്നറിയിപ്പ്.

ഇന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് സൈന്യം നിലപാട് വ്യക്തമാക്കിയത്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം പരിഗണനയില്‍ ഉള്ള പദ്ധതിയാണ് അഗ്‌നിപഥെന്നും, സൈന്യത്തിന്റെ ശരാശരി പ്രായം 26 ആക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയ സൈനിക ഉദ്യോഗസ്ഥര്‍ റിക്രൂട്ട്മെന്റ് തീയതികളും പ്രഖ്യാപിച്ചു. വ്യോമസേനായില്‍ 24ന് റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കും. ജൂലൈയില്‍ ഓണലൈന്‍ പരീക്ഷയും, ഡിസംബര്‍ 30ന് ആദ്യബാച്ചിന്റെ പരിശീലനവും ആരംഭിക്കും. നാവിക സേനയില്‍ 25ന് റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു. നവംബര്‍ 21ന് പരിശീലനം ആരംഭിക്കും. വനിതകള്‍ക്കും അവസരം നല്‍കും. കരസേനായില്‍ ഡിസംബര്‍ ആദ്യവാരവും, ഫെബ്രുവരി 23നുമായി രണ്ട് ബാച്ചുകളായി പരിശീലനം നടക്കും.

അതേ സമയം, പ്രതിഷേധക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പും സൈന്യം നല്‍കുന്നുണ്ട്. ഏതെങ്കിലും അക്രമസഭവങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് റിക്രൂട്ട്മെന്റ് നല്കില്ലെന്നാണ് മുന്നറിയിപ്പ്. പൊലീസ് വേരിഫിക്കേഷനും, ഒരു തരത്തിലുമുള്ള അക്രമവുമായി ബന്ധമില്ലെന്നും എഴുതി നല്‍കുകയും വേണം. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

അഗ്‌നിവീറുകളോട് ഒരു വിവേചനവും ഇല്ലെന്നും സൈന്യം വ്യക്തമാക്കി. സിയാച്ചിന്‍ ഉള്‍പ്പെടെയുളള മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൈനികരുടെ അതേ പരിഗണന ലഭിക്കും. ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടാല്‍ 1 കോടിയും, പരിക്കേറ്റാല്‍ 44 ലക്ഷവും നഷ്ടപരിഹാരം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News