
ഇന്ത്യ – ദക്ഷിണാഫ്രിക്ക(India- South Africa) ട്വന്റി 20(Twenty 20) മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇതോടെ പരമ്പര സമനിലയിലായി. കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ഓവര്‍ മാത്രമാണ് മത്സരം നടത്താനായത്. ഇരുടീമുകളും രണ്ട് വീതം മത്സരങ്ങള്‍ വിജയിച്ചതോടെ പരമ്പര ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കിട്ടു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കേ വീണ്ടും മഴയെത്തി. ഇതോടെ കളി നിര്‍ത്തിവെയ്ക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ (15), ഋതുരാജ് ഗെയ്ക്വാദ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ലുങ്കി എന്‍ഗിഡിയാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്.
നേരത്തെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ക്യാപ്റ്റന്‍ ഋഷഭ് പന്തിന് ടോസ് നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. സമയ നഷ്ടം കാരണം മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here