ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഈവന്റ്; മോഹന്‍ലാല്‍ മുഖ്യാതിഥിയായി

ദേശാഭിമാനി അക്ഷരമുറ്റം(Dheshabhimani aksharamuttam) പത്താം സീസണിലെ വിജയികള്‍ക്ക് സമ്മാനദാനവുമായി തിരുവനന്തപുരത്ത് മെഗാ ഈവന്റ്
നടന്നു. പരിപാടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍(E P Jayarajan) ഉദ്ഘാടനം ചെയ്തു.നടന്‍ മോഹന്‍ലാല്‍(Mohanlal) ചടങ്ങില്‍ മുഖ്യാതിഥിയായി.

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന ദേശാഭിമാനിയുടെ അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ വിജയികള്‍ക്കാണ് ആദരവ്. തിരുവനന്തപുരത്ത് സെനറ്റ് ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

അക്ഷരമുറ്റത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ ലാല്‍ ചടങ്ങില്‍ എത്തിയത് കാണികള്‍ക്ക് ആവേശമായി.

മാനവികതയുടെ സാക്ഷാല്‍ക്കാരത്തിനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന ദേശാഭിമാനിയുടെ സഞ്ചാരത്തിന് അക്ഷരമുറ്റം ക്വിസ് പരിപാടി കൂടുതല്‍ മിഴിവേകുന്നൂവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അക്ഷരമുറ്റം പത്താം സീസണിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ. തോമസ്, ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍, സംഘാടകസമിതി ചെയര്‍മാന്‍ ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News