Rahul Gandhi: നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ഗാന്ധിയെ നാളെ വീണ്ടും ചോദ്യം ചെയ്യും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ(Rahul Gandhi) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിയോടെ ഹാജരാകാനാണ് നോട്ടീസ്. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ രാഹുലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നാളത്തേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞയാഴ്ച മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ എം പിമാരും ദില്ലിയിലെത്തി. നാളെ പൊലീസ് തടഞ്ഞാല്‍ എംപിമാരുടെ വീടുകളിലോ ജന്തര്‍മന്തറിലോ സമരം നടത്താനാണ് തീരുമാനം.

അഗ്നിപഥ്; പ്രതിഷേധം ശക്തമാക്കി യുവാക്കള്‍

അഗ്നിപഥില്‍ (Agnipath) മുന്നോട്ട് തന്നെയെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമ്പോഴും പ്രതിഷേധം ശക്തമാക്കി യുവാക്കള്‍. ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പഞ്ചാബ്(Punjab) ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേ സമയം റിക്രൂട്ട്മെന്റ് നടപടികളുമായി സേന വിഭാഗങ്ങളും മുന്നോട്ട് പോകുകയാണ്. കരസേനയുടെ റിക്രൂട്ട്‌മെന്റ് ഇന്ന് പ്രഖ്യാപിക്കും. വ്യോമസേന നടപടികള്‍ 24 മുതലും, നാവികസേനാ നടപടികള്‍ 25 മുതലുമാണ് ആരംഭിക്കുക.

അതിനിടെ അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ ഒരചരിപ്പിച്ചെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 35 വാട്‌സ്ആപ് ഗ്രൂപ്പുകളാണ് റദ്ദാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News