വായനാ ദിനവും 86ാമത് പിറന്നാളും ഒരുമിച്ച് ആഘോഷിച്ച് നോവലിസ്റ്റ് കെ.എല്‍.മോഹന വര്‍മ്മ

വായനാ ദിനവും തന്റെ 86ാമത് പിറന്നാളും ഒരുമിച്ച് ആഘോഷിച്ച് പ്രശസ്ത നോവലിസ്റ്റ് കെ. എല്‍. മോഹന വര്‍മ്മ .
മിഥുന മാസത്തിലെ ചതയം നാള്‍ ദിനത്തില്‍ തന്നെ തന്റെ പിറന്നാള്‍ ദിനവും വായനാ ദിനവും ഒരുമിച്ച് വന്നത് എഴുത്തുകാരന് ഇരട്ടിമധുരമായി.

കൊച്ചു വിദ്യാര്‍ത്ഥികളായ ഏഴാം ക്ലാസ്‌കാരി ജെ. ഗീതാഞ്ജലി, നാലാം ക്ലാസ് കാരനായ കെ.ആര്‍. ഹരി നാരായണന്‍ മേനോന്‍ എന്നിവര്‍ക്ക് താന്‍ രചിച്ച ‘ഗാന്ധിജി ഇന്ന് ‘ എന്ന പുസ്തകം നല്‍കി വായനാ ദിനം ആഘോഷിച്ചു.

എറണാകുളത്തെ തന്റെ വസതിയായ ലോട്ടസ് അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന എളിയ ആഘോഷ ചടങ്ങില്‍ സാംസ്‌ക്കാരിക കൊച്ചിയുടെ ഭാരവാഹികളായ പി. രാമചന്ദ്രന്‍ , ഫാ. തോമസ് പുതുശ്ശേരി സി. എം.ഐ, സി.ജി. രാജഗോപാല്‍, സി.ഐ.സി.സി. ജയചന്ദ്രന്‍ , കെ. രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News