ഒപ്പം താമസിച്ചു വന്ന ആളെ വീട്ടമ്മ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട കൂടല്‍ നെല്ലിമുരുപ്പ് കോളനിയില്‍ ഒപ്പം താമസിച്ചു വന്ന ആളെ വീട്ടമ്മ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ശശിധരന്‍ പിള്ളയാണ് കൊല്ലപ്പെട്ടത്. രജനി എന്ന വീട്ടമ്മയെ പോലീസ് കസ്റ്റഡിയില്‍ലെടുത്തു. രജനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി പോലീസ് അറിയിച്ചു. കമ്പി വടികൊണ്ട് തലയ്ക് അടിച്ചാണ് ശശിധരന്‍ പിള്ളയെ രജനി കൊലപ്പെടുത്തിയത്.

തിരുവനന്തപുരത്ത് ബൈക്ക് റേസിനിടെ രണ്ട് യുവാക്കള്‍ മരിച്ചു

തിരുവനന്തപുരത്ത്(Thiruvananthapuram) ബൈക്ക് റേസിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച്(Bike accident) രണ്ടു യുവാക്കള്‍ മരിച്ചു. വിഴിഞ്ഞം മുക്കോലയിലുണ്ടായ അപകടത്തില്‍ ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. ബൈക്ക് റേസിനിടെ ഇവരുടെ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകള്‍ രണ്ടും പൂര്‍ണമായും തകര്‍ന്നു. നിരന്തരം ബൈക്ക് റേസ് നടക്കാറുള്ള ഇവിടെ പൊലീസ് ജാഗ്രതയുള്ളതാണ്. ഇതിനെ മറികടന്നാണ് റേസ് നടന്നത്. മൃതദേഹങ്ങള്‍ വിഴിഞ്ഞം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here