ആര്‍.ഡി.ഒ കോടതിയില്‍ തൊണ്ടിമുതലായ സ്വര്‍ണം മോഷണം പോയ സംഭവം; കളക്ടറേറ്റിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം ആര്‍.ഡി.ഒ കോടതിയില്‍ തൊണ്ടിമുതലായ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍. കളക്ടറേറ്റിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. വിരമിച്ച ജീവനക്കാരന്‍ ശ്രീകണ്ഠന്‍ നായരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്കറിന്റെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായിരുന്നു ശ്രീകണ്ഠന്‍ നായര്‍.

2011-ല്‍ മരണപ്പെട്ട മുരുക്കുംപുഴ സ്വദേശിനിയുടെ ബന്ധുക്കള്‍ സ്വര്‍ണ്ണത്തിനായി സമീപിച്ചപ്പോള്‍ ആണ് സ്വര്‍ണ്ണത്തില്‍ കുറവ് വന്നതായി കണ്ടത് ഇതോടെ കൊല്ലങ്ങള്‍ പഴക്കമുളള രജിസ്ട്രര്‍ അടക്കം പരിശോധിക്കാന്‍ ആര്‍ഡിഒ മാധവികുട്ടി ഐഎഎസ് ഉത്തരവ് ഇട്ടു. ആര്‍ ഡി ഒ യുടെ സമയോചിതമായ ഇടപെടലാണ് സംഭവം പുറത്താവാന്‍ കാരണം. വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ , കൊലപാതകം തുടങ്ങിയ കേസുകളില്‍ മരണപ്പെട്ടവര്‍ മരണ സമയത്ത് ധരിച്ചിരുന്ന ആഭരണങ്ങളും ,പണവും ആണ് കാണാതായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here