തിരുവനന്തപുരത്ത് കാമുകിയെ കൊന്ന് കാമുകന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് കല്ലറയില്‍ കാമുകിയെ കൊന്ന് കാമുകന്‍ ആത്മഹത്യ ചെയ്തു.വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി, കല്ലറ പഴവിള സ്വദേശി സുമി എന്നിവരാണ് മരിച്ചത്. ഞാറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പാങ്ങോട് പൊലീസ് കേസെടുത്തു.

ഉണ്ണിയും സുമിയും തമ്മില്‍ 3 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇത് ഇരുവരുടെയും വീട്ടുക്കാര്‍ക്കും അറിയാം. എന്നാല്‍ പെണ്‍കുട്ടിക്ക് മറ്റൊരാളുമായി സൗഹൃദം ഉള്ളതിനെ ചൊല്ലി ഇവരുവരും തമ്മില്‍ തകര്‍ക്കമുണ്ടായിരുന്നു. ഇത് ഉണ്ണിയുടെ വൈരാഗ്യത്തിന് കാരണമായതായി പൊലീസ് പറഞ്ഞു. ഇതെ വിഷയത്തെ ചൊല്ലിയുണ്ടായ തകര്‍ക്കിനൊടുവില്‍ ഇരുവരും മുന്‍പ് ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ഇന്നലെ രാത്രി ഉണ്ണിയും സുമിയും വീടിന് സമീപം റോഡില്‍ നിന്നും ഏറെ നേരം സംസാരിച്ച് നിന്നത് വീട്ടുക്കാര്‍ കണ്ടിരുന്നു. ഏറെ സമയം കഴിഞ്ഞും കാണാത്തതായതിനെ തുടര്‍ന്ന് അമ്മയും സഹോദരിയും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് അടുത്ത റബ്ബര്‍ തോട്ടത്തില്‍ സുമി തറയില്‍ ബോധമില്ലാതെ കിടക്കുന്നത് കണ്ടത്. തോട്ടത്തില്‍ തന്നെ 8 അടി ഉയരത്തില്‍ ഉണ്ണി തുങ്ങി നില്‍ക്കുന്നതും. ഉടന്‍ അടുത്ത സ്വകാര്യ ആശുപത്രിയില്‍ സുമിയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റബ്ബര്‍ തോട്ടത്തില്‍ ഇതുവരും തമ്മില്‍ പിടിവലി നടത്തിയതിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഉണ്ണി റബ്ബറില്‍ കയറി തുങ്ങിയതാവാം എന്നാണ് പൊലീസിന്റെ പ്രഥാമിക വിവരം. പാങ്ങോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News