Kayamkulam: കായംകുളത്ത് നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞു

ദേശീയ പാത കായംകുളം മുക്കടയില്‍ നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു. ഓച്ചിറ സ്വദേശി സന്തോഷ് ആണ് ബൈക്ക് ഓടിച്ചിരുന്നത്.

അപകടത്തില്‍ ലോറി ഡ്രൈവര്‍ വീരഭദ്രന്‍, സഹായി മുരുകന്‍ എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മധുരയില്‍ നിന്ന് കൊല്ലത്തേക്ക് ഇരുമ്പ് വസ്തുക്കള്‍ കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബൈക്ക് യാത്രികന്‍ സാഹസികമായി ബൈക്ക് ഉപേക്ഷിച്ചാണ് പരുക്കുകളില്ലാതെ രക്ഷപെട്ടാണ്. വാഹനം പൂര്‍ണമായും നശിച്ചു.

അടൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

പത്തനംതിട്ട അടൂരില്‍ ഇന്ന് പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അടൂര്‍ മലമേക്കര സ്വദേശി കെ.എസ് അതുല്‍ ആണ് മരിച്ചത്. അതുലും സുഹൃത്ത് അഭിജിത്തും സഞ്ചരിച്ച കാറ് നിയന്ത്രണം വിട്ട് റോഡിലെ പോസ്റ്റിലിടിച്ചാണ് അപകടം. അടൂര്‍ ബൈപ്പാസ് റോഡിലെ വട്ടത്രപ്പടി ജംഗ്ഷന് സമീപം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് പ്രദേശ വാസികളും പൊലീസും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അടൂര്‍ ജന. ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അതുല്‍ മരിച്ചത്. കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News