Palakkad: ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്(Palakkad) ധോണി വെള്ളച്ചാട്ടത്തില്‍(Dhoni waterfall) കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്ങോട്ടുകുറിശി സ്വദേശി അജിലിന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് പത്തംഗ സംഘത്തോടൊപ്പം ധോണിയിലെത്തിയ അജിനെ കാണാതായത്. ട്രക്കിങ്ങിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഞായറാഴ്ചയായതിനാല്‍ ധാരാളം പേരുണ്ടായിരുന്നെങ്കിലും അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു. അവിടെനിന്നാണ് അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്.

Kayamkulam: കായംകുളത്ത് നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞു

ദേശീയ പാത കായംകുളം മുക്കടയില്‍ നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു. ഓച്ചിറ സ്വദേശി സന്തോഷ് ആണ് ബൈക്ക് ഓടിച്ചിരുന്നത്.

അപകടത്തില്‍ ലോറി ഡ്രൈവര്‍ വീരഭദ്രന്‍, സഹായി മുരുകന്‍ എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മധുരയില്‍ നിന്ന് കൊല്ലത്തേക്ക് ഇരുമ്പ് വസ്തുക്കള്‍ കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബൈക്ക് യാത്രികന്‍ സാഹസികമായി ബൈക്ക് ഉപേക്ഷിച്ചാണ് പരുക്കുകളില്ലാതെ രക്ഷപെട്ടാണ്. വാഹനം പൂര്‍ണമായും നശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News