Assam flood: അസമിലെ പ്രളയം; ഒരാളുടെ മൃതദേഹം കണ്ടെത്തി

അസമില്‍ പ്രളയം(Assam flood) രൂക്ഷമായി തുടരുന്നു. ഒരാളുടെ മൃതദേഹം കണ്ടെത്തി. കംപുരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് പൊലീസ്(Police) ഉദ്യോഗസ്ഥര്‍ ഒഴുക്കില്‍പ്പെട്ടു. കാണാതായ പൊലീസ് ഉദ്യോഗസ്ഥനായി തെരച്ചില്‍ തുടരുന്നുണ്ട്. അസം,(Assam) മേഘാലയ(Meghalaya), എന്നീ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 52 ആയി. സംസ്ഥാനത്തെ പ്രളയസ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അടിയന്തരയോഗം വിളിച്ചു. മന്ത്രിമാരും കളക്ടര്‍മാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

4462 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ലക്ഷക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. മനുഷ്യര്‍ക്കൊപ്പം തന്നെ മൃഗങ്ങളും പ്രളയത്തില്‍ വലയുകയാണ്. കസിറങ്കാ നാഷണല്‍ പാര്‍ക്കില്‍ ഒരു പുലിയുള്‍പ്പടെ 5 മൃഗങ്ങള്‍ പ്രളയത്തില്‍ ചത്തു. അസമിന്റെ അയല്‍സംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.

Palakkad: ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്(Palakkad) ധോണി വെള്ളച്ചാട്ടത്തില്‍(Dhoni waterfall) കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്ങോട്ടുകുറിശി സ്വദേശി അജിലിന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് പത്തംഗ സംഘത്തോടൊപ്പം ധോണിയിലെത്തിയ അജിനെ കാണാതായത്. ട്രക്കിങ്ങിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഞായറാഴ്ചയായതിനാല്‍ ധാരാളം പേരുണ്ടായിരുന്നെങ്കിലും അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു. അവിടെനിന്നാണ് അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News