ഹരി എസ് കര്‍ത്തയുടെ അമ്മ ശ്യാമള അന്തരിച്ചു

ഹരി എസ്. കര്‍ത്തയുടെ (അഡീഷണല്‍ പി എസ്, കേരള ഗവര്‍ണര്‍) അമ്മ ശ്യാമള കര്‍ത്ത (88) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭര്‍ത്താവ് പരേതനായ ജി.എസ്. കര്‍ത്ത (മുന്‍ പ്രത്യേക ലേഖകന്‍ ടൈംസ് ഓഫ് ഇന്ത്യ). സരസ്വതി കര്‍ത്ത, കൃഷ്ണന്‍ കര്‍ത്ത എന്നിവരും മക്കളാണ്. കേണല്‍ നന്ദകുമാരന്‍ തമ്പി, സ്വരൂപ കര്‍ത്ത, രാജശ്രീ എന്നുവര്‍ മരുമക്കള്‍.

Palakkad: ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്(Palakkad) ധോണി വെള്ളച്ചാട്ടത്തില്‍(Dhoni waterfall) കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്ങോട്ടുകുറിശി സ്വദേശി അജിലിന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് പത്തംഗ സംഘത്തോടൊപ്പം ധോണിയിലെത്തിയ അജിനെ കാണാതായത്. ട്രക്കിങ്ങിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഞായറാഴ്ചയായതിനാല്‍ ധാരാളം പേരുണ്ടായിരുന്നെങ്കിലും അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു. അവിടെനിന്നാണ് അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News