നെതര്‍ലന്‍ഡ്‌സ്(Netherland) ക്രിക്കറ്റ് ടീം നായകന്‍ പീറ്റര്‍ സീലാര്‍(Pieter Seelaar) വിരമിച്ചു. നിരന്തരമായ പരിക്കുകള്‍ കാരണമാണ് 34കാരനായ താരം വിരമിച്ചത്. ഇംഗ്ലണ്ടിനെതിരെ(England) നടന്ന രണ്ടാം ഏകദിനത്തില്‍ താരം കളിച്ചിരുന്നില്ല. മത്സരത്തില്‍ സ്‌കോട്ട് എഡ്വേഡ്‌സ് ആണ് ടീമിനെ നയിച്ചത്.
2020 മുതല്‍ താന്‍ പുറംവേദന കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ട് തന്നെ തനിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയില്ലെന്ന് തോന്നിയതിനാലാണ് വിരമിക്കല്‍ തീരുമാനം സ്വീകരിക്കുന്നതെന്നും സീലാര്‍ പറഞ്ഞു.
2006ല്‍ നെതര്‍ലന്‍ഡിനായി അരങ്ങേറിയ താരമാണ് പീറ്റര്‍ സീലാര്‍. ദേശീയ ജഴ്‌സിയില്‍ 57 ഏകദിനങ്ങളും 77 ടി-20കളും കളിച്ച സീലാര്‍ 2018ല്‍ ടീം നായകനായി. 2009, 2014 ടി-20 ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനെ നെതര്‍ലന്‍ഡ്‌സ് പരാജയപ്പെടുത്തിയപ്പോള്‍ സീലാര്‍ ടീം അംഗമായിരുന്നു.
നെതര്‍ലാണ്ട്‌സിനായി 57 ഏകദിനങ്ങളും 77 ടി20 മത്സരങ്ങളിലും കളിച്ചിട്ടു സീലാര്‍ തന്റെ അരങ്ങേറ്റം ജൂലൈ 2006ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് നടത്തിയത്. ഇംഗ്ലണ്ടിനെ 2009, 2014 ടി20 ലോകകപ്പില്‍ പരാജയപ്പെടുത്തിയ നെതര്‍ലാണ്ട്‌സ് ടീമിലെ അംഗമായിരുന്നു സീലാര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.