Rahul Gandhi: രാഹുല്‍ ഗാന്ധിയെ നാലാംവട്ടവും ചോദ്യം ചെയ്യുന്നു; ജന്തര്‍മന്തറില്‍ കോണ്‍ഗ്രസ് പ്രതിഷേധം

നാഷണല്‍ ഹെറാള്‍ഡ് തട്ടിപ്പുകേസില്‍ നാലാംവട്ട ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ്(Congress) നേതാവ് രാഹുല്‍ ഗാന്ധി(Rahul Gandhi) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ED) ഓഫീസിലെത്തി. കഴിഞ്ഞയാഴ്ച മൂന്നു വട്ടം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാന്‍ വെള്ളിയാഴ്ച നോട്ടീസ് നല്‍കിയെങ്കിലും രാഹുല്‍ അസൗകര്യം അറിയിച്ചു. തുടര്‍ന്നാണു ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്കു മാറ്റിയത്.

ചോദ്യം ചെയ്യല്‍ ആരംഭിക്കും മുന്‍പ് എഐസിസി ആസ്ഥാനത്തേക്കുള്ള വഴി പൊലീസ് അടച്ചു. പ്രവേശന കവാടത്തിനു മുന്‍വശം ബാരിക്കേഡ് വച്ച് അടച്ചുപൂട്ടി. വൈകിട്ട് അഞ്ചു മണിക്കുശേഷമേ ബാരിക്കേഡുകള്‍ നീക്കൂവെന്നാണ് പൊലീസ് അറിയിപ്പ്. എംപിമാര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സമരവേദിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതിഷേധം നടക്കുന്ന ജന്തര്‍ മന്തറിലേക്കുള്ള റോഡും പൊലീസ് അടച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News