ക്യാന്‍വാസില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഐഎഎസ് ഉദ്യോഗസ്ഥ വീണ എന്‍ മാധവന്‍

ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ക്യാന്‍വാസില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് കയ്യടി നേടിയിരിക്കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥ വീണ എന്‍ മാധവന്‍. കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ നടന്ന വീണയുടെ ‘എന്‍ചാന്റിങ് ഹ്യൂസ് ‘ എന്ന ചിത്ര പ്രദര്‍ശനം കലാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമായി. ചായത്തിനപ്പുറം കാന്‍വാസിനെ മനോഹരമാക്കുന്ന ഫ്‌ലൂയിഡ് ആര്‍ട്ട് ശൈലിയാണ് വീണ തന്റെ ചിത്രങ്ങള്‍ വിരിയിച്ചത്.

ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ചിത്രരചനയുടെ പുതുരീതികളുമായി കലാസ്വാദകരെ അമ്പരപ്പിക്കുകയാണ് സംസ്ഥാന ജിഎസ്ടി സ്‌പെഷല്‍ കമ്മിഷണര്‍ വീണ എന്‍ മാധവന്‍. ചായത്തിനപ്പുറം കാന്‍വാസിനെ മനോഹരമാക്കുന്ന ഫ്‌ലൂയിഡ് ആര്‍ട്ട് എന്ന ശൈലിയിലൂടെയാണ് വീണയുടെ ചിത്രങ്ങള്‍.

കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ നടന്ന ‘എന്‍ചാന്റിങ് ഹ്യൂസ് ‘ എന്ന വീണയുടെ ചിത്ര പ്രദര്‍ശനം റിട്ടേഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

ഫ്‌ളൂയിഡ് ആര്‍ട്ട് ശൈലിയിലെ അക്രിലിക് പോറിങ്, റെസിന്‍, വാട്ടര്‍ കളര്‍ ഇങ്ക്, ആല്‍ക്കഹോള്‍ ഇങ്ക് തുടങ്ങിയ മാധ്യമങ്ങളാണ് വീണ ഉപയോഗിക്കുന്നത്. ചിത്രകലയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഈ ഐഎഎസ്സുകാരിയുടെ 25 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News