മനുഷ്യന്റെ പരിഹാരമില്ലാത്ത ജീവിത സന്ധികളില്‍ അവര്‍ പാലായനത്തില്‍ തയ്യാറാകുന്നു, ജനിച്ചുവീണ മണ്ണില്‍ നിന്നും ദിക്കറിയാതെ യാത്ര ഇറങ്ങുന്നു അടയാളങ്ങള്‍ ഇല്ലാത്ത ദുരിതം പേറുന്ന അഭയാര്‍ഥികളെ മാറുന്നു ഇന്ന് ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനം(World Refugee Day).
മനുഷ്യന്‍ ഒരു സമൂഹ ജീവിയായി മാറുന്നത് മുതല്‍ മനുഷ്യന്റെ യാത്രകള്‍ തുടങ്ങുന്നു. വസ്ത്രം, ഭക്ഷണം, പാര്‍പ്പിടം എന്നതില്‍ നിന്ന് വെട്ടിപിടിക്കലിന്റെയും യുദ്ധങ്ങളുടെയും കഥ പറയുന്ന ചരിത്ര സന്ധികളില്‍ എല്ലാം അഭയാര്‍ഥികള്‍ രൂപപ്പെടുന്നു പ്രകൃതിയോട് മല്ലിടാന്‍ പഠിച്ച ആധുനിക സമൂഹത്തിനുമുന്നില്‍ മനുഷ്യന്‍ തന്നെ പ്രതിനായകന്‍ ആകുന്നു.
ലോകമെമ്പാടുമുള്ള അഭയാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവരുടെ ദുരിതങ്ങളെക്കുറിച്ച് ലോക സമൂഹത്തിനെ ബോധവല്‍ക്കരിക്കാനുമായാണ് അഭയാര്‍ത്ഥി ദിനം ആചരിക്കുന്നത്.
രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം 1951 ലെ ജനീവ കണ്‍വെന്‍ഷന്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ത്തി വിട്ടു. ഇപ്രകാരം വംശം മതം ദേശീയത സാമൂഹിക പശ്ചാത്തലം എന്നിവ കാരണം ആക്രമിക്കപ്പെടുന്ന ഭീതിമൂലം സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോകേണ്ടിവരുന്നവരെ അഭയാര്‍ത്ഥി എന്ന നിര്‍വചനത്തില്‍ പെടുത്തി. ജനീവ കണ്‍വെന്‍ഷന്റെ അന്‍പതാം വാര്‍ഷികത്തില്‍ 2001 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 20 അന്താരാഷ്ട്ര അഭയാര്‍ത്ഥി ദിനം ആയി ആചരിക്കുന്നു
സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും പ്രതിവര്‍ഷം പതിനായിരങ്ങളാണ് സ്വന്തം നാട്ടില്‍ നിന്നും പിഴിയുന്നത് അഭയാര്‍ത്ഥി ദിനാചരണത്തിന് ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും എട്ടു കോടിയിലധികം മനുഷ്യര്‍ അഭയാര്‍ത്ഥികളാണ്. അതായത് ഓരോ മിനിറ്റിലും 20 പേര്‍ക്ക് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നു
പ്രകൃതിയും മഹാമാരിയും പലായനത്തിനു പുതിയ നിര്‍വചനം രചിക്കുന്നു. യുദ്ധവും ദാരിദ്ര്യവും തീര്‍ക്കുന്ന അഭയാര്‍ഥി നിര ഇന്നും തുടരുന്നു, 2015 ല്‍ തുര്‍ക്കിയിലെ ബ്രോഡം തീരത്ത് മണല്‍ത്തരികളെ മുത്തമിട്ടു കിടന്ന കുഞ്ഞു ഐലന്‍ കുര്‍ദി യുടെ നടുക്കുന്ന ഓര്‍മ്മകള്‍ പോലും യുക്രൈനിലെ സംഘര്‍ഷ ഭൂമിയിലെ പലായനത്തിന് അറുതി വരുത്തുന്നില്ല. ലോകത്തിന്റെ പുറമ്പോക്കുകളിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്ന ജനതയുടെ കഥ, പൗരത്വത്തിന് പേരില്‍ പോലും അനേക ലക്ഷങ്ങള്‍ അഭയാര്‍ഥികളുടെ നിലയില്‍ കഴിയുന്ന ആധുനിക ഇന്ത്യയുടെ കഥ അത് അവസാനിക്കേണ്ടതുണ്ട്.
Right to seek Safty അഥവാ മനുഷ്യന്റെ സുരക്ഷിതമായ അതിജീവനമാണ് മറ്റൊരു അഭയാര്‍ത്ഥി ദിനം ലോകത്തിന് മുന്നില്‍ വയ്ക്കുന്ന സന്ദേശം. അതിരുകളില്ലാത്ത ലോകം സ്വപ്നം കാണുന്നതിനൊപ്പം അഭയാര്‍ഥികള്‍ ഇല്ലാത്ത ലോകവും നമുക്ക് സ്വപ്നം കാണാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.