കന്നഡ നടനും യൂട്യൂബറുമായ (Sathish Vajra)സതീഷ് വജ്രയെ (36) വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ഭാര്യാസഹോദരന്‍ സുദര്‍ശന്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ബെംഗളൂരുവിലെ ആര്‍ആര്‍ നഗര്‍ പട്ടണഗെരെയിലെ വീട്ടില്‍ സതീഷിനെ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. സതീഷിന്റെ മൃതദേഹം കണ്ട അയല്‍വാസി വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയശേഷമാണ് വീടു തുറന്നത്. സതീഷിന്റെ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.
മാണ്ഡ്യ മദ്ദൂര്‍ സ്വദേശിയായ സതീഷ്. നാലുവര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഭാര്യ ഏഴുമാസം മുന്‍പു മരിച്ചിരുന്നു. ഇത് ആത്മഹത്യയാണെന്ന് അഭ്യൂഹമുണ്ടായിരുന്നുവെന്നും കൃത്യസമയത്ത് ചികിത്സ നല്‍കാത്തതിനാലാണു മരിച്ചതെന്ന് ഭാര്യവീട്ടുകാര്‍ ആരോപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ മരണത്തിനു ശേഷം കുട്ടിയെ അവരുടെ വീട്ടുകാരാണ് സംരക്ഷിച്ചിരുന്നത്.
ഇതിനുശേഷം കുട്ടിയെ കാണുന്നതിനായി പലപ്പോഴും സതീഷ് ഭാര്യവീട്ടില്‍ എത്തിയിരുന്നു. കുട്ടിയെ തിരിച്ചുകിട്ടുന്നതിനു നിയമനടപടികളും ആരംഭിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച, ഭാര്യയുടെ ഇളയ സഹോദരനായ സുദര്‍ശന്‍ സുഹൃത്തായ നാഗേന്ദ്രയെയും സഹായത്തിനു കൂട്ടി സതീഷിന്റെ വീട്ടിലെത്തി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ‘ലഗോരി’ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ സതീഷ് അഭിനയിച്ചിട്ടുണ്ട്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ എത്തുന്ന ഒരു സെലിബ്രറ്റി സലൂണും നടത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.