Kerala Police: അക്രമിയെ സാഹസികമായി കീഴടക്കിയ നൂറനാട് എസ് ഐയ്ക്ക് പൊലീസ് മേധാവിയുടെ ആദരം

അക്രമിയെ സാഹസികമായി കീഴടക്കിയ നൂറനാട് എസ് ഐ വി. ആര്‍ അരുണ്‍ കുമാറിന് സംസ്ഥാന പൊലീസ്(Kerala police) മേധാവിയുടെ ആദരം. ആയുധവുമായി പൊലീസ് വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയതിനാണ് അരുണ്‍ കുമാറിന് പൊലീസ് മേധാവി അനില്‍കാന്ത്(Anilkant) കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്. കേരളാ പോലീസിന്റെ വക ട്രോഫിയും അരുണ്‍ കുമാറിന് സമ്മാനിച്ചു.

പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി മനോജ് എബ്രഹാം, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 2007 ല്‍ സിവില്‍ പോലീസ് ഓഫീസറായി സര്‍വ്വീസില്‍ പ്രവേശിച്ച അരുണ്‍ കുമാര്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം 2019 ല്‍ എസ്.ഐ പരീക്ഷയില്‍ വിജയിയായി. അഗളി, ചെങ്ങന്നൂര്‍, പുതുക്കാട് എന്നിവിടങ്ങളില്‍ പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കി 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായി ചാര്‍ജ്ജെടുത്തത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് അരുണ്‍ കുമാര്‍.

ലഹരിക്കെതിരെ കായിക ലഹരി; ഇത് പയ്യന്നൂര്‍ പൊലീസ് മോഡല്‍

‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന സദ്ദേശവുമായി പയ്യന്നൂര്‍ പോലീസിന്റെ(Payyannur police) പ്രവര്‍ത്തനങ്ങള്‍ ശ്രദ്ദേയമാകുന്നു.വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു.വെള്ളൂരില്‍ നിന്നും പയ്യന്നൂര്‍ ടൗണ്‍ വരെയുള്ള എട്ട് കിലോമീറ്റര്‍ ആണ് മിനി മാരത്തോണ്‍(mini marathon) സംഘടിപ്പിച്ചത്.

ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശവയുമായി വിവിധ കായിക മത്സരങ്ങളാണ് പയ്യന്നൂര്‍ പോലീസ് സംഘടിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ ക്കിടയിലും യുവാക്കള്‍ക്കിടയിലും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെയാണ് മത്സരങ്ങള്‍.പയ്യന്നൂരില്‍ നടന്ന മിനിമാരത്തോണിന്റെ ഫ്‌ലാഗ് ഓഫ് വെള്ളൂരില്‍ വെച്ച് പയ്യന്നൂര്‍ ഡി വൈ എസ് പി കെ ഇ പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു. വെള്ളൂരില്‍ നിന്നും പയ്യന്നൂര്‍ ടൗണ്‍ വരെയുള്ള എട്ട് കിലോമീറ്റര്‍ ദൂരത്തിലായിരുന്നു മിനി മാരത്തോണ്‍.

കൂത്തുപറമ്പ് സ്വദേശി കെ.അമല്‍ ഒന്നാം സ്ഥാനവും ആലപ്പടമ്പ് സ്വദേശി കെ.വി സുധീഷ് രണ്ടാം സ്ഥാനവും വയനാട് സ്വദേശി പി മുഹമ്മദ് റാഫി മൂന്നാം സ്ഥാനവും നേടി.വനിതകളില്‍ കിഴക്കെ കണ്ടങ്കാളിയിലെ അവന്തിക മുന്നിലെത്തി.മാരത്തോണില്‍ പങ്കെടുത്തവര്‍ക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൗരാവലി സ്വീകരണം നല്‍കി.പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നടന്ന സമാപന പരിപാടി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എസ്.പി പ്രേമചന്ദ്രന്‍ കെ.ഇ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി ലളിത മുഖ്യാതിഥിയായി. ചടങ്ങില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ടിയ- മരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel