യുവനടന്‍ (Dheeraj Denny)ധീരജ് ഡെന്നി വിവാഹിതനായി. തൃശൂര്‍ സ്വദേശിയായ ആന്‍മരിയ ആണ് വധു. യുവതാരങ്ങളായ (Nivin Pauly)നിവിന്‍ പോളി, (Tovino Thomas)ടൊവിനോ തോമസ് എന്നിവര്‍ ധീരജിന്റെ കസിന്‍ സഹോദരങ്ങളാണ്. ചടങ്ങില്‍ ടൊവിനോ കുടുംബസമേതം പങ്കെടുത്തു. വിവാഹറിസപ്ഷന് നിവിന്‍ പോളിയുടെ ഭാര്യ റിന്നയും എത്തിയിരുന്നു.
‘വൈ’ എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത ധീരജ് കല്‍ക്കി, മൈക്കിള്‍സ് കോഫി ഹൗസ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ്, മൈക്കല്‍ കോഫി കഫേ തുടങ്ങി ഒരു പിടി സിനിമകളില്‍ നായകനായും അഭിനയിച്ചു. ധീരജിന്റെ അച്ഛന്റെ സഹോദരന്റെ മകനാണ് നിവിന്‍ പോളി. ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ടൊവിനോ തോമസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.