Prashanth Kishor: അഗ്‌നിപഥില്‍ ബീഹാര്‍ കത്തുമ്പോള്‍ ബി.ജെ.പിയും ജെ.ഡി.യുവും പരസ്പരം തല്ലിത്തീര്‍ക്കുകയാണ്: പ്രശാന്ത് കിഷോര്‍

അഗ്‌നിപഥിനെതിരായ(Agnipath) പ്രതിഷേധം രാജ്യവ്യാപകമായി ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ബി.ജെ.പിയും(BJP) സഖ്യകക്ഷികളും തമ്മിലുള്ള വഴക്കിനെ വിമര്‍ശിച്ച് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍(Prashanth Kishor). അഗ്‌നിപഥിനെതിരായ പ്രതിഷേധം ഏറ്റവുമധികം നടക്കുന്ന ബീഹാറില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ഡി.യുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ വിമര്‍ശിച്ചാണ് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്.

ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും തീവണ്ടി കോച്ചുകള്‍ക്കടക്കം തീയിടുകയും ചെയ്യുമ്പോള്‍ ബീഹാറില്‍ ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലടിക്കുകയാണന്നാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞത്.

”ജെ.ഡി.യുവും ബി.ജെ.പിയും തമ്മിലുള്ള വഴക്കിന്റെ ഭാരം ചുമക്കുകയാണ് ബീഹാറിലെ ജനങ്ങള്‍. ബിഹാര്‍ കത്തുകയാണ്, എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, ഈ രണ്ട് പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ തല്ലുന്നതിന്റെയും വാദപ്രതിവാദങ്ങള്‍ നടത്തുന്നതിന്റെയും തിരക്കിലാണ്,” പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel