Mukkam: വാഹനം തടഞ്ഞു നിര്‍ത്തി യുവാക്കളില്‍ നിന്ന് 4 ലക്ഷം രൂപ കവര്‍ന്നു

കോഴിക്കോട് മുക്കം(Mukkam) മാമ്പറ്റയില്‍ വാഹനം തടഞ്ഞു നിര്‍ത്തി യുവാക്കളില്‍ പണം കവര്‍ന്നു. 4 ലക്ഷം രൂപയാണ് കവര്‍ന്നത്. കാരശ്ശേരി ബാങ്കില്‍ നിന്നും പണം എടുത്ത് വരുകയായിരുന്ന യുവാക്കളെ തടഞ്ഞു നിര്‍ത്തി പണം കവരുകയായിരുന്നു. അതേസമയം, സംഭവത്തില്‍ പരാതിയില്ലെന്ന് യുവാക്കള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ്(Police) ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അക്രമിയെ സാഹസികമായി കീഴടക്കിയ നൂറനാട് എസ് ഐയ്ക്ക് പൊലീസ് മേധാവിയുടെ ആദരം

അക്രമിയെ സാഹസികമായി കീഴടക്കിയ നൂറനാട് എസ് ഐ വി. ആര്‍ അരുണ്‍ കുമാറിന് സംസ്ഥാന പൊലീസ്(Kerala police) മേധാവിയുടെ ആദരം. ആയുധവുമായി പൊലീസ് വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയതിനാണ് അരുണ്‍ കുമാറിന് പൊലീസ് മേധാവി അനില്‍കാന്ത്(Anilkant) കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്. കേരളാ പോലീസിന്റെ വക ട്രോഫിയും അരുണ്‍ കുമാറിന് സമ്മാനിച്ചു.

പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി മനോജ് എബ്രഹാം, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 2007 ല്‍ സിവില്‍ പോലീസ് ഓഫീസറായി സര്‍വ്വീസില്‍ പ്രവേശിച്ച അരുണ്‍ കുമാര്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം 2019 ല്‍ എസ്.ഐ പരീക്ഷയില്‍ വിജയിയായി. അഗളി, ചെങ്ങന്നൂര്‍, പുതുക്കാട് എന്നിവിടങ്ങളില്‍ പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കി 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായി ചാര്‍ജ്ജെടുത്തത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് അരുണ്‍ കുമാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News