“പദവികളില്ലാതെ BJPയിൽ തുടരാൻ താല്‍പ്പര്യമില്ല ” ; സുരേഷ് ഗോപിക്ക് അതൃപ്തി

ഔദ്യോഗിക പദവികളില്ലാതെ ബിജെപിയിൽ തുടരാൻ താല്‍പ്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ച് സുരേഷ് ഗോപി.ഏതെങ്കിലും പദവി നൽകിയാൽ പ്രവർത്തിക്കാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു സുരേഷ് ഗോപി.

കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും ഒരു ലോക്സഭ തെരഞ്ഞെടുപ്പിലും കേരളത്തില്‍ ബിജെപിടുടെ മുഖ്യ പ്രചാരകരില്‍ ഒരാളായിരുന്നു സുരേഷ് ഗോപി. ലോക്സഭയിലേക്ക് തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016 ഏപ്രില്‍ 29ന് നോമിനേറ്റഡ് അംഗമായ സുരേഷ് ഗോപിയുടെ രാജ്യസഭ കാലാവധി ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് പൂര്‍ത്തിയായത്. അതിന് ശേഷം മറ്റ് ഔദ്യോഗിക പദവികളൊന്നും  നല്‍കിയിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍  തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് സുരേഷ് ഗോപിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.  എന്നാല്‍ ഔദ്യോഗിക പദവികളൊന്നും ഇല്ലാതെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്പര്യമില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. ഇക്കാര്യം ദേശീയ നേതാക്കളെ  അറിയിച്ചതായാണ് സൂചന.

രാജ്യസഭയിലേക്ക് നോമിനേറ്റഡ് അംഗമായി എത്തിയ ശേഷം സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വി. മുരളീധരനാണ് കേന്ദ്ര മന്ത്രിയായത്.  രാജ്യസഭ കാലാവധി പൂര്‍ത്തിയായതോടെ കേരളത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് അര്‍ഹമായ പദവി നല്‍കിയണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം. അതല്ലെങ്കില്‍ സിനിമയില്‍ മുഴുവന്‍ സമയം ചിലവഴിവെക്കാനാണ് ആലോചനയെന്നവും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News