ADVERTISEMENT
ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരം (Mithali Raj)മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിതം ‘ശബാഷ് മിഥു ദി അണ്‍ഹിയേഡ് സ്റ്റോറി ഓഫ് വുമെന്‍ ഇന്‍ ബ്ലൂ’വിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ തപ്‌സി പന്നു ആണ് മിതാലിയായി വേഷമിടുന്നത്. തപ്‌സി പന്നുവിന്റെ പവര്‍ പാക്ക് പെര്‍ഫോര്‍മന്‍സ് ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. വിയാകോം 18 സ്റ്റുഡിയോസ് നിര്‍മ്മിച്ച് ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 15ന് തിയേറ്ററുകളില്‍ എത്തും.
ചിത്രത്തിന്റെ ട്രെയ്ലര്‍ സൗരവ് ഗാംഗുലിയും പങ്കുവച്ചിട്ടുണ്ട്. ഗാംഗുലി ട്രെയ്ലര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത് ‘ഗേള്‍ ഹു ചേഞ്ച്ഡ് ദി ഗെയിം’ എന്ന ഹാഷ് ടാഗോടെയാണ്. ഇരുപത്തിമൂന്ന് വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി അറിയിച്ചത് ഈ വര്‍ഷം ജൂണ്‍ എട്ടിനാണ്. വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന നേട്ടത്തോടെ ആണ് മിതാലി രാജ് വിരമിച്ചത്. 232 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അവര്‍ 50.68 ശരാശരിയില്‍, 7805 റണ്‍സ് നേടി. ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ നിന്ന്, 43.68 ശരാശരിയില്‍ 699 റണ്‍സാണ് മിതാലി അടിച്ചു കൂട്ടിയത്. 89 ടി20യില്‍ നിന്ന് 2364 റണ്‍സും അവര്‍ നേടിയിട്ടുണ്ട്. 1999 ല്‍ അരങ്ങേറ്റം കുറിച്ച മിതാലി ഇന്ത്യന്‍ വനിതാ ബാറ്റ്സ്‌കോയിലെ ഏറ്റവും മികച്ച താരമായി കണക്കാക്കപ്പെടുന്നു. രണ്ട് ലോകകപ്പുകളില്‍ അവര്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു. പതിനാറാം വയസ്സില്‍ തന്റെ ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114 റണ്‍സ് മിതാലി നേടിയിരുന്നു. നിലവില്‍ മുപ്പത്തി ഏഴ് വയസ്സുള്ള മിതാലി രാജ് ഏകദിന ക്രിക്കറ്റില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതയായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.