പ്രായം കുറയ്ക്കാനും സൗന്ദര്യം നിലനിര്‍ത്താനും ശ്രമിയ്ക്കുന്നവരാണ് വ്യായാമവും ആരോഗ്യസംരക്ഷണ കാര്യത്തിലും ഏവരും വളരെയധികം ശ്രദ്ധിയ്ക്കാറുണ്ട്. നാല്‍പ്പതിനോട് അടുക്കുമ്പോള്‍ ആരോഗ്യപരമായ തളര്‍ച്ചകള്‍ ശരീരത്തിന് സംഭവിയ്ക്കാറുണ്ട്. ഇത്തരം തളര്‍ച്ചകള്‍ ശരീരത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ നമ്മള്‍ തന്നെ സ്വയം ശ്രദ്ധിയ്ക്കേണ്ടതുണ്ട്. നമ്മുടെ ശീലങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരികയാണ് ഇതിന് പ്രധാനമായും ചെയ്യേണ്ടത്. അവ എന്തൊക്കെയാണെന്ന് നോക്കാം…
പോസിറ്റീവായി ഇരിക്കുക – നിരവധി രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളുമൊക്കെയായി നാല്‍പതിന് ശേഷമുള്ള ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ പോസിറ്റീവായി ഇരിക്കാന്‍ ശ്രമിച്ചാല്‍ ഈ വെല്ലുവിളികളെയും സമ്മര്‍ദത്തെയുമൊക്കെ ഒരളവ് വരെ നേരിടാം.
കൂടുതല്‍ സമയം പുറത്ത് ചെലവിടുക – പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെട്ട് കൂടുതല്‍ സമയം പുറത്ത് ചെലവിടുന്നതും നാല്‍പ്പതുകള്‍ക്ക് ശേഷം നല്ലതാണ്. ഇത് മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും സന്തോഷത്തോടെ ഇരിക്കാനും കാരണമാകും. ശരീരത്തില്‍ കൂടുതല്‍ വെയില്‍ അടിക്കുന്നത് കൂടുതല്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കും. ഓസ്റ്റിയോപോറോസിസ്, അര്‍ബുദം, വിഷാദരോഗം എന്നിവയുടെ സാധ്യത ഇത് കുറയ്ക്കും.
ചിട്ടയായ ഉറക്കം – ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നന്നായി ഉറങ്ങണം. ആരോഗ്യവാനായ ഒരാള്‍ ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അമിതവണ്ണം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും അത്യാവശ്യമാണ്. ശരീരത്തിന്റെ പ്രതിരോധശക്തിയെ മെച്ചപ്പെടുത്താനും ചിട്ടയായ ഉറക്കം സഹായിക്കുന്നു.
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക – നാല്‍പ്പതിന് മുകളിലുള്ളവര്‍ക്ക് ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് നിര്‍ജലീകരണം. പ്രായമാകുന്തോറും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാകും. മരുന്നുകളൊക്കെ കഴിക്കുന്നവരെ സംബന്ധിച്ചാണെങ്കില്‍ ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കുന്നതിനാല്‍ അത്തരത്തിലും ജലാംശം നല്ലൊരളവില്‍ നഷ്ടമാകും. ഇതിനാല്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.
ചര്‍മാരോഗ്യം സംരക്ഷിക്കുക – നാല്‍പതുകള്‍ക്ക് ശേഷം ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ചര്‍മത്തെയും ബാധിക്കും. ചര്‍മത്തിന്റെ കട്ടി കുറയുകയും കൊഴുപ്പ് നഷ്ടപ്പെടുകയും തൊലി അയയുകയും അതിന്റെ മാര്‍ദ്ദവത്വം നഷ്ടമാകുകയുമൊക്കെ ചെയ്യാം. ചര്‍മം വരണ്ടതാകാനും പാടുകള്‍ വീഴാനുമൊക്കെ തുടങ്ങാം. ചര്‍മാരോഗ്യത്തെ സംരക്ഷിക്കാനുള്ള കാര്യങ്ങളും ഇതിനാല്‍ തന്നെ പിന്തുടരേണ്ടതാണ്.
പുകവലി ഉപേക്ഷിക്കാം – നിയന്ത്രിക്കാനാകുന്ന മരണകാരണങ്ങളില്‍ മുന്‍പന്തിയിലുള്ള ഒരു ദുശ്ശീലമാണ് പുകവലി. ശരീരത്തിലെ എല്ലാ അവയവങ്ങളെയും പുകവലി പ്രതികൂലമായി ബാധിക്കും. പുകവലി ശീലമാക്കിയവര്‍ക്ക് അത് നിര്‍ത്താന്‍ പറ്റിയ സമയമാണ് നാല്‍പതുകള്‍. നാല്‍പതുകളില്‍ പുകവലി നിര്‍ത്തുന്നത് നിങ്ങളുടെ മരണ സാധ്യത കുറയ്ക്കും. കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഇരിക്കാനും എളുപ്പം ശ്വസിക്കാനും ഈ ദുശ്ശീലം മാറ്റിവയ്ക്കുന്നതിലൂടെ സാധിക്കും. വായ്ക്കുള്ളിലെ അണുബാധകള്‍ തടയാനും രക്തചംക്രമണം വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട പ്രതിരോധ ശേഷി കൈവരിക്കാനും പുകവലി നിര്‍ത്തുന്നത് സഹായിക്കും. നാല്‍പതിന് ശേഷം പുകവലിക്കുന്ന സ്ത്രീകളില്‍ വന്ധ്യത പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഭാരം നിയന്ത്രിക്കുക – അമിതവണ്ണം പല തരത്തിലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നതിനാല്‍ 40ന് ശേഷം നിങ്ങളുടെ ഭാരനിയന്ത്രണത്തില്‍ ശ്രദ്ധ ചെലുത്തുക. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് ഈ പ്രായത്തില്‍ തിരിയേണ്ടതാണ്. ദിവസവും വ്യായാമം ചെയ്യുന്നതുള്‍പ്പെടെയുള്ള സജീവമായ ജീവിതശൈലിയും ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.