Nupur Sharma; പ്രവാചക നിന്ദ; നുപുർ ശർമ്മക്കെതിരെ പ്രേമേയം പാസാക്കി ബംഗാൾ നിയമസഭ

പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപുർ ശർമ്മക്കെതിരെ പ്രേമേയം പാസാക്കി ബംഗാൾ നിയമസഭ. മതനിന്ദ വിഷയത്തിൽ നുപുർ ശർമയുടെ പരാമർശത്തെ അപലപിച്ച് സംസ്ഥാന സർക്കാർ പ്രമേയം പാസാക്കിയതോടെ ബിജെപി നേതാക്കൾ സഭയിൽ നിന്നും ഇറങ്ങി പോയി.കേന്ദ്രം നുപുർ ശർമ്മക്കെതിരെ ഇനിയും നടപടി സ്വീകരിക്കാത്തത്എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി മമത ബാനർജി അസബ്ലിയിൽ ചോദിച്ചു.

മെയ് 28 ന് ഗ്യാൻവാപ്പി വിഷയത്തെക്കുറിച്ചുള്ള ചാനൽ ചർച്ചയിലാണ് നുപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും വിവാദ പരാമർശങ്ങൾ നടത്തിയത്.സംഭവത്തില്‍ വിദ്വേഷം പ്രചരിപ്പിച്ചതിനും ആളുകളെ പ്രകോപിപ്പിച്ച് സമാധാനത്തിന് കോട്ടം വരുതിയത്തിനും നുപുർ ശർമ്മയ്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here