Kanmani:പരിമിതികളില്‍ നിന്നുയര്‍ന്ന് ഫീനിക്‌സായി കണ്‍മണി;ലഭിച്ചത് ഒന്നാം റാങ്ക്

ജന്മനാ ഇരുകൈകളുമില്ലാത്ത കണ്‍മണി എന്ന മിടുക്കി (Kerala University Rank)കേരള യൂണിവേഴ്‌സിറ്റിയുടെ റാങ്ക് തിളക്കത്തില്‍. മാവേലിക്കര സ്വദേശിനിയായ കണ്‍മണി കേരള സര്‍വകലാശാല ബിപിഎ(വോക്കല്‍) പരീക്ഷയിലാണ് (First Rank)ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. 2018ലെ കൈരളി ടി വി(Kairali TV) ഫീനിക്‌സ് അവാര്‍ഡ് നേടിയ കണ്‍മണിയ്ക്ക് കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയുടെ(Mammootty) പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജിലെ വിദ്യാര്‍ത്ഥിനിയായ കണ്‍മണി കൈരളി ന്യൂസ് ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്നും:-

>ജീവിതത്തില്‍ പല പ്രതിസന്ധികളെയും നേരിട്ട് ഇപ്പോള്‍ റാങ്കിന്റെ തിളക്കത്തില്‍ നില്‍ക്കുകയാണ്. എന്താണ് തോന്നുന്നത്?

ഒരുപാട് സന്തോഷമുണ്ട്. റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷമായി.

>പഠനത്തിന്റെ സമയത്ത് മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയുമൊക്കെ സപ്പോര്‍ട്ട് എത്രത്തോളമായിരുന്നു?

എല്ലാവരും വളരെയധികം സപ്പോര്‍ട്ടീവ് ആയിരുന്നു. പഠനകാലയളവില്‍ എല്ലാവരും സഹായിക്കുമായിരുന്നു. വീട്ടുകാരും കൂട്ടുകാരുമൊക്കെ സഹായിക്കുമായിരുന്നു. എല്ലാ കാര്യത്തിനും കൂടെ നില്‍ക്കുമായിരുന്നു.

>കലോത്സവേദികളിലെ ഓര്‍മ്മകളെ കുറിച്ച്…?

ചെറുപ്പം മുതല്‍ തന്നെ കലോത്സവ വേദികളില്‍ സജീവമായിരുന്നു. യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലുള്‍പ്പടെ പങ്കെടുത്തിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. 2019ല്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഔട്ട്‌സ്റ്റാന്‍ഡിങ്ങ് ക്രിയേറ്റിവ് എന്ന ടൈറ്റിലിലായിരുന്നു അവാര്‍ഡ് ലഭിച്ചത്. ശാസ്ത്രീയ സംഗീതം,അഷ്ടപദി, കഥകളി സംഗീതം തുടങ്ങിയവയിലൊക്കെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി തലത്തില്‍ കലോത്സവത്തിന് ശാസത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

>തുടര്‍ പഠനത്തെക്കുറിച്ച്..?

സംഗീതത്തില്‍ തന്നെ തുടരാനാണ് താത്പര്യം. സംഗീത കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്. ഇനി സംഗീതത്തില്‍
ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News