DYFI; അഗ്നിപഥ് പ്രതിഷേധം; അറസ്റ്റിലായ ഡി വൈ എഫ് ഐ – എസ് എഫ് ഐ പ്രവർത്തകരെ വിട്ടയച്ച് ദില്ലി പൊലീസ്

അഗ്നിപഥിനെതിരെ സമരം ചെയ്ത് അറസ്റ്റിലായ 33 ഡി വൈ എഫ് ഐ – എസ് എഫ് ഐ പ്രവർത്തകരെ പുറത്ത് വിടാൻ നിർബന്ധിതരായി ദില്ലി പൊലീസ്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനോടുവിൽ ആണ് പൊലീസ് പ്രവർത്തകരെ പുറത്ത് വിട്ടത്.

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത 33 ഡി വൈ എഫ് ഐ – എസ് എഫ് ഐ പ്രവർത്തകരെയാണ് ദില്ലി പൊലീസ് 24 മണിക്കൂറിനു ശേഷം പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസമാണ് സമാധാനപരമായി നടന്ന ഡി വൈ എഫ് ഐ – എസ് എഫ് ഐ പ്രതിഷേധത്തിലേക്ക് ദില്ലി പൊലീസ് അക്രമം അഴിച്ചു വിട്ടത്. തുടർന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷൻ എഎ റഹിം എംപി ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട പ്രവർത്തകരെ ദ്വാരക സ്റ്റേഷഷനിലേക്ക് ആദ്യ ഘട്ടത്തിൽ മാറ്റിയെങ്കിലും പിന്നീട് പാർലമെന്റ് സിറ്റി പൊലീസ് സ്റ്റേഷനിലേക്കും, മന്ദിർ മാർഗ് സ്റ്റേഷനിലേക്കും മാറ്റുകയായിരുന്നു.അറസ്റ്റിലായ എ എ റഹിം എംപിയെയും, വിദ്യാർഥിനികളെയും അർദ്ധ രാത്രിയോടെ വിട്ടയച്ചങ്കിലും മറ്റുള്ളവരെ പൊലീസ് തടഞ്ഞ് വയ്ക്കുകയായിരുന്നു. സംയുക്ത പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കളെ വിട്ടയക്കാത്തത് ദില്ലി പൊലീസിന്റെ ദാർഷ്ട്യം ആണ് വ്യക്തമാക്കുന്നതെന്ന്ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷൻ എ എ റഹിം എംപി പറഞ്ഞു.

രാജ്യത്തെ യുവജനങളുടെ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് ഇനിയും സമരങ്ങൾ ശക്തമാക്കുമെന്നും, അഗ്നിപഥ് പ്രതിഷേധത്തിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും എ എ റഹിം കൂട്ടി ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here