രാഷ്ടപതി തെരഞ്ഞെടുപ്പില്‍(President election) മത്സരിക്കാന്‍ ഇല്ലെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി(Gopalkrishna Gandhi). പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി ഗോപാല്‍കൃഷ്ണ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉണ്ടായിരുന്നു. മറ്റാരെയെങ്കിലെയും പരിഗണിക്കണമെന്നും ഗോപാല്‍കൃഷ്ണ ഗാന്ധി വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഗണിച്ചിരുന്ന ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.തുടര്‍ന്നാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയെ സമീപിച്ചത്. മഹാത്മാ ഗാന്ധിയുടെയും സി രാജഗോപാലാചാരിയുടെയും ചെറുമകനാണ് ഗോപാല്‍കൃഷ്ണ ഗാന്ധി .മുന്‍ ഐഎഎസ് ഓഫീസാറായ ഗോപാല്‍കൃഷ്ണ സൗത്ത് ആഫ്രിക്കയിലും ശ്രീലങ്കയിലും ഹൈകമ്മീഷണറായിരുന്നു. ബംഗാള്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. 2017 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡുവിനെതിരെ മത്സരിച്ചിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഗണിച്ചിരുന്ന ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയെ സമീപിച്ചത്. മഹാത്മാ ഗാന്ധിയുടെയും സി രാജഗോപാലാചാരിയുടെയും ചെറുമകനാണ് ഗോപാല്‍കൃഷ്ണ ഗാന്ധി .മുന്‍ ഐഎഎസ് ഓഫീസാറായ ഗോപാല്‍കൃഷ്ണ സൗത്ത് ആഫ്രിക്കയിലും ശ്രീലങ്കയിലും ഹൈകമ്മീഷണറായിരുന്നു. ബംഗാള്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. 2017 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡുവിനെതിരെ മത്സരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.