Highcourt; അക്രമ ദൃശ്യം ചോർത്തിയത് ആരെന്ന് അറിയണം; അതിജീവിത ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ ദൃശ്യം ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത ഹൈക്കോടതിയിൽ. എന്നാൽ മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ലന്നും ആശങ്ക വേണ്ടെന്നും കോടതി പറഞ്ഞു. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നും അതിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. ഹർജികളിൽ വാദം കേൾക്കുന്നത് ഹൈക്കോടതി നാളെയും തുടരും.

ദൃശ്യം ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത വാദത്തിനിടെ ആവശ്യപ്പെട്ടു.
കോടതിയിലുള്ളത് തന്‍റെ പീഡന ദൃശ്യമാണ്. അത് കോടതി യിൽ നിന്നും ചോർന്നെങ്കിൽ അതിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ട്. അത് പുറത്ത് പോയാൽ തന്‍റെ ഭാവി എന്താകുമെന്ന് അതിജീവത ചോദിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് ആരോ ദൃശ്യം പരിശോധിച്ചത്. അതിൽ അന്വേഷണം വേണെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായും അതിജീവിത പറഞ്ഞു.

മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നും അതിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാൻ രണ്ടോ മൂന്നോ ദിവസം മതി. തുടരന്വേഷണത്തിന് ഹൈക്കോടതി ഒന്നര മാസം കൂടി അനുവദിച്ച പശ്ചാത്തലത്തിൽ സമയബന്ധിതമായി പരിശോധന പൂർത്തിയാക്കാനാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

വിചാരണ വൈകിപ്പിക്കാനാണോ ശ്രമം എന്നായിരുന്നു തുടർന്ന് കോടതിയുടെ ചോദ്യം .
മെമ്മറി കാർഡ് ആക്സസ് ചെയ്തു എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു.
ഹാഷ് വാല്യു മറായിട്ടുണ്ടെന്ന് കണ്ടെത്തിയതായി പ്രോസിക്യൂഷൻ പറഞ്ഞു. ദൃശ്യങ്ങൾ ചോർന്നതായി റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയിട്ടുണ്ട്.
എന്നാൽ ദൃശ്യങ്ങൾ അടങ്ങിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. പിന്നെ എങ്ങനെ ദൃശ്യം ചോർന്നെന്ന് പറയാനാകുമെന്നായി കോടതി.

വിചാരണക്കോടതിയെ ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ലന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ലന്നും ആശങ്ക വേണ്ടെന്നും കോടതി അതിജീവിതയോട് പറഞ്ഞു. വാദം പൂർത്തിയാകാത്തതിനാൽ ഹർജി കൂടുതൽ വാദത്തിനായി നാളത്തേക്ക് മാറ്റി. പെൻഡ്രൈവ് ഫോറൻസിക് പരിശോധനക്ക് അയക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി വിധിക്കെതിരായ സർക്കാർ അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News