Arrest; 14 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിന് ഇരയാക്കി; പ്രതി പിടിയിൽ

14 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിന് ഇരയാക്കിയ കേസിൽ തിരുവല്ലയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് വായ്പൂര് വടശേരിൽ വീട്ടിൽ വി.പി പ്രശാന്ത് (36) ആണ് അറസ്റ്റിലായത് . പീഢനത്തിന് ഇരയായ കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പോക്സോ വകുപ്പ് പ്രകരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വീടിനു സമീപത്തെ കടവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീൻ പിടിക്കാനെന്ന വ്യാജേന കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന ഇയാൾ പീഢിപ്പിക്കുകയായിരുന്നു. പ്രിൻസിപ്പൽ എസ്.ഐ ആദർശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News