Nemam; കേന്ദ്രം നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിച്ച സംഭവം; നടപടിക്കെതിരെ അതൃപ്തിയുമായി മന്ത്രിമാർ

റെയിൽവേ ടെർമിനൽ ഉപേക്ഷിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം ജില്ലയിലെ മന്ത്രിമാർ . കേന്ദ്ര നടപടിക്ക് പിന്നിൽ കേന്ദ്ര മന്ത്രി വി മുരളിധരന്റെ ഇടപെടലുകളാണെന്നും മന്ത്രിമാർ ആരോപിച്ചു .

നിയസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപിയുടെ പ്രചാരണത്തിൻ്റെ മുഖ്യവിഷമായിരുന്ന റെയിൽവേ കോച്ചിങ് ടെർമിനൽ ഉപേക്ഷിച്ചതിന് പിന്നിൽ കേന്ദ്ര മന്ത്രി വി മുരളിധരനാണെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. മന്ത്രിമരായ ജി ആർ അനിൽ, ആന്റണി രാജു , എന്നിവക്കെപ്പം നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രിയുടെ വിമർശനം. എൽഡിഎഫ് ഭരിക്കുമ്പോൾ ഇത്തരം പദ്ധതികൾ നടപ്പിലാകരുതെന്ന വാശിയാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുള്ള പാർലമെന്റ് അംഗമായ ശശി തരൂരും,അടൂർ പ്രകാശും പദ്ധതിക്ക് വേണ്ടി ഇടപെട്ടില്ലെന്നും എംപി എന്ന നിലയിൽ ശശീ തരൂർ ചെയ്യുന്ന പ്രവർത്തനങ്ങൾ മനസ്സിലാവുന്നില്ലെന്നും മന്ത്രിമാർ പറഞ്ഞു.കേന്ദ്ര സർക്കാരിനെതിരെ തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രതിക്ഷേധം സംഘടിപ്പിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രിയെ മന്ത്രിമാർ നേരിൽ കാണുമെന്നും മന്ത്രിമാർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News