റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ നടന്ന ഗുരുതര പിഴവ് മൂലം ജീവിതം വഴിമുട്ടി കന്നഡ നടി സ്വാതി സതീഷ്. റൂട്ട് കനാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം മുഖം നീരുവച്ചിരിക്കുന്ന സ്വാതിയെ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ മുഖം വികൃതമായതോടെ വീട്ടില്‍ നിന്നും പുറത്തുപോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് സ്വാതി. റൂട്ട് കനാല്‍ തെറാപ്പി പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീര്‍ക്കുകയുമായിരുന്നു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മുഖത്തെ നീര്‍ക്കെട്ട് മാറുമെന്ന് ദന്തഡോക്ടര്‍ നടിക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല.
ചികില്‍സ സംബന്ധിച്ച് ഡോക്ടര്‍ അപൂര്‍ണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് നല്‍കിയതെന്ന് സ്വാതി ആരോപിച്ചു. ഇപ്പോള്‍ ഇവര്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. എഫ്ഐആര്‍ (തമിഴ് ചിത്രം), 6 ടു 6 (കന്നഡ ചിത്രം) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.