Recipe:രുചിയൂറും ഉണക്കച്ചെമ്മീന്‍ റോസ്റ്റ്….

മീനിനൊക്കെ തൊട്ടാല്‍ പൊള്ളുന്ന വിലയല്ലേ… നമുക്കൊന്ന് ഉണക്കച്ചെമ്മീന്‍ റോസ്റ്റ് ഒന്ന് ഉണ്ടാക്കിയാലോ…

ചേരുവകള്‍

ഉണക്കച്ചെമ്മീന്‍ – 20 ഗ്രാം

ചെറിയ ഉള്ളി – 200 ഗ്രാം

മുളക് പൊടി – രണ്ട് ടീസ്പൂണ്‍

കുറച്ച് വെളിച്ചെണ്ണ, കുറച്ച് കറിവേപ്പില, ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യംതന്നെ ഉണക്ക ചെമ്മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി വെളിച്ചെണ്ണയില്‍ ഒന്ന് ഫ്രൈ ചെയ്‌തെടുത്ത് മാറ്റിവെക്കാം,അടുത്തതായി 200 ഗ്രാം ചെറിയുള്ളി അരിഞ്ഞു അതില്‍ രണ്ട് ടീസ്പൂണ്‍ മുളക് പൊടി ഇട്ട് മിക്‌സിയില്‍ ഒന്ന് ക്രഷ് ചെയ്തു നേരത്തെ ഫ്രൈ ചെയ്ത അതേ വെളിച്ചെണ്ണയില്‍ ഇത് വയറ്റിയെടുക്കാംആവശ്യമെങ്കില്‍ കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം, ഇത് ഒന്ന് വഴന്ന് വന്നാല്‍ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് കൊടുക്കാം,ഇതൊന്ന് ഫ്രൈ ആയതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ഉണക്കച്ചെമ്മീന്‍ കൂടിയിട്ട് നല്ലവണ്ണം മിക്‌സ് ആക്കി കുക്ക് ചെയ്‌തെടുത്താല്‍ നമ്മുടെ ഉണക്ക ചെമ്മീന്‍ റോസ്റ്റ് തയ്യാറാകുന്നതാണ്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News