Kovalam; സമഗ്രവികസനത്തിന് ഒരുങ്ങി കോവളം; ഇനി പുത്തൻ മുഖം

കോവളത്തിന് പുതിയമുഖമേകാന്‍ സമഗ്രപദ്ധതിയുമായി സംസ്ഥാന ടൂറിസം വകുപ്പ്.കോവളത്തിന്‍റെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവം പകര്‍ന്നുനല്‍കാനാണ് ഉദ്ദേശിക്കുന്നത്. കോവളം ബീച്ച്, വാക് വേ, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണവും ഒപ്പം അടിസ്ഥാന സൗകര്യ വികസനവുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുക.

ബീച്ചും പരിസരവും കൂടുതല്‍ സൗന്ദര്യവല്‍ക്കരിക്കും. സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. കേരളത്തിന്‍റെ പൈതൃകം ഉള്‍ക്കൊള്ളുന്ന രീതിയില്‍ നഗരാസൂത്രണ മാതൃകയിലായിരിക്കും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. സാഹസിക വാട്ടര്‍ സ്പോര്‍ട്സിനുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്തും.

കോവളത്തിന്‍റെ പരിസരപ്രദേശങ്ങളെ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ഭാഗമായി വികസിപ്പിച്ച് സഞ്ചാരികള്‍ക്കായി അനുഭവേദ്യ ടൂറിസവും ഒരുക്കുന്നുണ്ട്. ഗ്രാമങ്ങളെ അറിയാനും അവരുടെ ഭക്ഷണം, സംസ്കാരം, ജീവിതരീതി തുടങ്ങിയവ പരിചയപ്പെടാനും ഇതിലൂടെ സാധിക്കും.

ഇത്തരത്തില്‍ കോവളത്തിന്‍റെ പ്രതാപകാലത്തെ തിരിച്ചുപിടിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറെടുത്തിരിക്കുകയാണ്. ജൂലൈ മാസത്തോടെ കിഫ്ബി വിശദമായ പദ്ധതിരേഖ തയ്യാറാക്കും. തിരുവനന്തപുരം ജില്ലാ കളക്ടറെ പദ്ധതിയുടെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേഷന്‍റെ സഹായത്തോടെ കൂടുതല്‍ സ്ഥലം കണ്ടെത്തി കോവളത്തിന്‍റെ സമഗ്രമായ വികസനപ്രവര്‍ത്തനമാണ് ലക്ഷ്യംവെക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രമായി കോവളം കൂടുതല്‍ മുന്നേറാന്‍ ഈ പദ്ധതി കാരണമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News