Rahulgandi; രാഹുല്‍ ഗാന്ധി നാലാം ദിവസം ഇഡിക്ക് മുമ്പില്‍; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്,രാഷ്ട്രപതിയെ കണ്ട് നേതാക്കൾ

നാലാം ദിവസവും രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രതിഷേധ കാഴ്ചകള്‍ തന്നെയായിരുന്നു ദില്ലിയില്‍. ജന്തര്‍മന്ദിറിലെ സമരസ്ഥലത്തേക്ക് പോകുന്ന പ്രവര്‍ത്തകരെ ദില്ലി പൊലീസ് തടഞ്ഞത് വാക്കേറ്റത്തിനും ഉന്തുംതള്ളിനും കാരണമായി. വനിത പ്രവര്‍ത്തകരില്‍ ചിലര്‍ ബാരിക്കേഡിന് മുകളിലേക്ക് കയറി പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. ജന്തര്‍മന്ദിറിലെ പ്രതിഷേധ പരിപാടിയില്‍ കോണ്‍ഗ്രസ് ജന.സെക്രട്ടറിമാരും, എം.പിമാരും നിരവധി സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നേതാക്കളും പങ്കെടുത്തു.

ഹിറ്റലറുടെ പാതയില്‍ സഞ്ചരിച്ചാല്‍ ഹിറ്റലറിനെ പോലെ മോദിക്ക് മരിക്കേണ്ടിവരുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സുബോധ് കാന്ത് സഹായിയുടെ പ്രതികരണം. വൈകീട്ട് പാര്‍ലമെന്‍റില്‍ ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ടി യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. പാര്‍ലമെന്‍റ് അംഗങ്ങളെയടക്കം ദില്ലി പൊലീസ് ക്രൂരമായി ആക്രമിച്ചെന്നും ശക്തമായ നടപടി വേണമെന്നും നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പാര്‍ലമെന്‍റില്‍ നിന്ന് പ്രകടനമായാണ് രാഷ്ട്രപതി ഭവനിലേക്ക് നേതാക്കള്‍ പോയത്.

യംങ് ഇന്ത്യ കമ്പനിയിടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് തനിക്ക് അറിയില്ലെന്ന മറുപടിയാണ് ഇന്നത്തെ ചോദ്യം ചെയ്യലിലും രാഹുല്‍ ഗാന്ധി നല്‍കിയതെന്നാണ് സൂചന. അതിനിടെ അന്വേഷണ വിവരങ്ങള്‍ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഇ.ഡി ചോര്‍ത്തുകയാണെന്ന ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News