Result; ഹയർ സെക്കൻഡറി ഫലം അതിവേഗം അറിയാൻ ‘പി.ആർ.ഡി ലൈവ്’ ആപ്പ്; ഫലം നാളെ

ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. നാളെ (21 ജൂൺ) രാവിലെ 11ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി ഫല പ്രഖ്യാപനം നടത്തിയ ശേഷം ഉച്ചയ്ക്കു 12 മുതൽ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പി.ആർ.ഡി ലൈവ്’ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

അതേസമയം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.

പ്ലസ് ടു പരീക്ഷകള്‍ മാർച്ച് 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 4,32,436 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതി. 3,65,871 പേർ റഗുലറായും 20,768 പേർ പ്രൈവറ്റായും 45,797 പേർ ഓപ്പൺ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്.

2,19,545 ആൺകുട്ടികളും 2,12,891 പെൺകുട്ടികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.

വൊക്കേഷണൽ ഹയർ സെക്കന്ററിയില്‍ 31,332 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വി.എച്ച്.എസ്.ഇ.ക്ക് (എൻ.എസ്.ക്യു.എഫ്) 30,158 പേർ റഗുലറായും 198 പേർ പ്രൈവറ്റായും പരീക്ഷ എഴുതി. 18,331 ആൺകുട്ടികളും 11,658 പെൺകുട്ടികളും.

വി.എച്ച്.എസ്.ഇ.ക്ക് (മറ്റുള്ളവ) പ്രൈവറ്റായി 1,174 വിദ്യാർഥികൾ പരീക്ഷ എഴുതി. 886 അൺകുട്ടികളും 288 പെൺകുട്ടികളുമാണ്. 389 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തിയ ആകെ വിദ്യാർഥികളുടെ എണ്ണം 8,91,373 ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here