ശിരുവാണി ഡാമിൽ നിന്ന് ജലം ലഭ്യമാക്കാനുള്ള നടപടി ; മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് എം കെ സ്റ്റാലിന്‍

മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമി‍ഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ശിരുവാണി ഡാമിൽ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് സ്റ്റാലിന്‍ ട്വിറ്ററിലൂടെ നന്ദി പറഞ്ഞത്.

ശിരുവാണി അണക്കെട്ടിൽ നിന്ന് തമി‍ഴ്നാടിന് നല്‍കുന്ന ജലത്തിന്‍റെ അളവ് ക‍ഴിഞ്ഞ ജൂൺ 19-ന് 45 എംഎൽഡിയിൽ നിന്ന് 75 എംഎൽഡിയായും ജൂൺ 20-ന് 103 എം.എൽ.ഡിയായും വർദ്ധിപ്പിച്ചിരുന്നു. ഡാമിന്റെ രൂപകൽപ്പന പ്രകാരം സാധ്യമായ ഡിസ്ചാർജ് അളവ് പരമാവധി 103 എംഎൽഡിയാണ്.

കോയമ്പത്തൂർ കോർപറേഷൻ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ കുടിവെള്ളത്തിന് ശിരുവാണി ഡാമിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ആ പ്രദേശത്തെ സുഗമമായ ജലവിതരണത്തിന് ശിരുവാണി ഡാമിന്റെ സംഭരണശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്നാടിന് ലഭ്യമാക്കമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു.ഇതിന് പിന്നാലെയാണ് വിശദമായി ചർച്ച ചെയ്ത് സമവായത്തിലെത്താമെന്ന് മുഖ്യമന്ത്രി കത്തിൽ മറുപടി നൽകിയത്. ഇതിന് നന്ദി പറയുന്നതാണ് സ്റ്റാലിന്‍റെ ട്വീറ്റ്. ഇത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുളള സഹവര്‍ത്തിത്വം ആണ് കാണിക്കുന്നതെന്ന് സ്റ്റാലിന്‍ ട്വിറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News